Book Name in English : Oru Manovishakalanam
രബീന്ദ്രനാഥ് ടാഗോറിന്റെ അസാധാരണമായ സർഗ്ഗാത്മകതയുടെ വേരുകൾ കണ്ടെത്തുന്നതിനായി. അദ്ദേഹത്തിന്റെ ജീവിതം വിശകലനം ചെയ്യുകയാണ് സുധീർ കക്കർ ഇവിടെ . ടാഗോറിന്റെ ബാല്യത്തിലെയും യൗവനത്തിലെയും നിർണായക അനുഭവങ്ങളും വ്യക്തിബന്ധങ്ങളും അദ്ദേഹത്തിലുണ്ടാക്കിയ സ്വാധീനം ഈ പുസ്തകം ചർച്ച ചെയ്യുന്നു. ഒരു ജീവചരിത്രം എന്നതിലുപരി ടാഗോറിന്റെ വൈകാരികജീവിതത്തെ അടുത്തറിയുവാനും അവയുടെ വെളിച്ചത്തിൽ അദ്ദേഹത്തിന്റെ കൃതികളെ പുനഃപരിശോധിക്കുവാനും ഇത് നമ്മെ സഹായിക്കുന്നുണ്ട്. ഒറ്റപ്പെടലിന്റെ ലോകത്തുനിന്നും അക്ഷരങ്ങളുടെയും നിറങ്ങളുടെയും ലോകത്തേക്ക് സഞ്ചരിച്ച അന്തർമുഖനായ കുട്ടി. വിശ്വപ്രസിദ്ധിയിലെത്തുന്ന കാഴ്ച അതിമനോഹരമാണ്. ടാഗോറിനെക്കുറിച്ചുള്ള നമ്മുടെ ധാരണയെ ആഴത്തിൽ സ്വാധീനിക്കാൻ ഈ കൃതിക്ക് സാധിക്കുമെന്നതിൽ സംശയമില്ല. വിവർത്തനം: എസ്. ഗിരീഷ്കുമാർWrite a review on this book!. Write Your Review about ഒരു മനോവിശകലനം Other InformationThis book has been viewed by users 709 times