Book Name in English : Oru Thulli Mashi
“എത്രയോ ദൂരങ്ങൾ, എത്രയോ പാതകൾ, എത്രയോ കാഴ്ചകൾ, എത്ര പദങ്ങൾ കടന്നു പോയി, എവിടെ ഞാൻ പോയാലും തിരികെ വിളിക്കുന്നു ഈ തറ വാടും പടിപ്പുരയും...“ എന്ന് പിൻവിളി എന്ന കവിതയിൽ എഴുതുന്നു.
ഈ പിൻവിളിയാണ് ഈ കവിതയുടെ ശക്തി കേന്ദ്രം. മുന്നിൽ പലതും ശൂന്യ മാവുമ്പോൾ നമ്മൾ പിന്നിലേക്ക് തിരിഞ്ഞു നോക്കുന്നു. ആവനാഴിയിൽ നിന്ന്, പിന്നിലെ ആവനാഴിയിൽ നിന്നും അമ്പ് എടുക്കുന്നതു പോലെ ഓർമ്മകളുടെ പിൻപുറത്ത് നിന്ന് മുന്നിലേക്ക് ജീവിതത്തിന് അർത്ഥമുണ്ടാക്കാൻ, എയ്യാ നായി സൗന്ദര്യം തികഞ്ഞ കവിതകളുടെ അമ്പ് കണ്ടെടുക്കുന്നു.
ആ അർത്ഥത്തിൽ, ഓർമ്മകളായി പിന്നോട്ടു ചായുകയും സ്വപ്നങ്ങളായി മുന്നോട്ടു കുതിക്കുകയും ചെയ്യുന്ന ഹൃദയവിനിമയങ്ങളുടെ ഒരു ജീവരേഖ ഓമനയുടെ ഈ കവിതകളിൽ ഉണ്ടെന്ന് നിസ്സംശയം പറയാം.
ഒറ്റ വായനയിൽ ലളിതമെന്ന് തോന്നുമെങ്കിലും ആഴമുള്ള കാവ്യധ്വനികൾ ഓമ നയുടെ കവിതകളിലുടനീളമുണ്ട്.
ഒരൊറ്റ അർത്ഥമേയുള്ളു എങ്കിൽ അത് കവിതയാവുകയില്ല എന്ന് ധ്വനികാരൻ നേരത്തെ പറഞ്ഞുവെച്ചിട്ടുണ്ട്. വായിക്കുമ്പോൾ ഒരർത്ഥം, വീണ്ടും വായിക്കു മ്പോൾ മറ്റൊരർത്ഥം, മനനം ചെയ്യുമ്പോൾ ഓർമ്മകൾ അയവിറക്കുമ്പോൾ മറ്റ് ചില അർത്ഥങ്ങൾ... എന്നിങ്ങനെ പല അർത്ഥവിതാനങ്ങളിലേയ്ക്ക് ധ്വനി യായ് പടരുന്ന അർത്ഥ ശില്പമാണ് നല്ല കവിതയുടെ ലക്ഷണം. ആ അർത്ഥ ത്തിൽ ഓമനയുടെ കവിതകൾ എല്ലാം നല്ല കവിതകൾ തന്നെയാണ്.
(അവതാരികയിൽ / ആലങ്കോട് ലീലാകൃഷ്ണൻ)Write a review on this book!. Write Your Review about ഒരു തുള്ളി മഷി Other InformationThis book has been viewed by users 12 times