Book Name in English : Ottamina
കാവില്‍ കോട്ടയിലെ കടപുഴകി വീണ വൃക്ഷങ്ങള്‍ക്കിടയില്‍ അഗ്നിവേശന്റെ രക്തത്തില്‍ കുളിച്ച് ശവം കിടക്കുന്നു. കിളികള്‍ അപ്പോഴും ചിറകടിച്ച ശവത്തിന് ചുറ്റും പറന്നുനടക്കുകയാണ്. കാവില്‍ കോട്ടയുടെ രക്ഷകന്‍ ഇരുകൈകളും ഉയര്‍ത്തി ചിന്നുവിനെ അനുഗ്രഹിക്കുന്നു. മരച്ചില്ലകള്‍ക്കിടയിലൂടെ പാഞ്ഞു നടക്കുന്ന മോച്ചകള്‍ മന്ത്രധ്വനികള്‍ മുഴക്കുന്നു. അനാദിയായ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും ശക്തിയുള്‍ക്കൊണ്ട അച്ഛമ്മയുടെ കാലടികള്‍ നനഞ്ഞ മണ്ണില്‍ പതിച്ചു. അവള്‍ ആകാശത്തേക്കു നോക്കി പ്രകൃതി ശക്തിക്കു നന്ദി പറയുന്നു. കാവില്‍ കോട്ടയെ സംരക്ഷിക്കാന്‍ ഒരിക്കലും ഉറങ്ങാത്ത അംഗരക്ഷകരുണ്ട്.Write a review on this book!. Write Your Review about ഒറ്റമൈന Other InformationThis book has been viewed by users 3130 times