Book Name in English : Pathinonnam Nilayile Mooshikan
നിത്യഭാഷകൊണ്ട് പുതുഭാഷയും മറുഭാഷയും സൃഷ്ടിച്ച് വിതരണം ചെയ്യു ന്നതിൽ ഏറെ ആഹ്ലാദം കണ്ടെത്തുന്ന കവിയായാണ് മുഹമ്മദ് ഷബീറിനെ ഞാൻ വായിച്ചെടുക്കുന്നത്. ഷബീറിൻ്റെ കവിതകൾ ഷബീറിൽനിന്നുതന്നെ യാണ് മിക്കപ്പോഴും തുടങ്ങുന്നത്. വ്യത്യസ്തമായ അനുഭവലോകങ്ങളിലൂടെ സഞ്ചരിച്ച് അവ ഷബീറിൽ തന്നെയാണ് തിരിച്ചെത്തുന്നതും. ഇത് ഈ കവി തകളുടെ ഒരു വ്യത്യസ്തതയാണ്– അല്ലെങ്കിൽ അനന്യതയാണെന്ന് പറയാം. പക്ഷെ, ഈ രണ്ടു ഷബീറും ഒന്നല്ല; തുടക്കത്തിലെ ആളല്ല ഒടുക്കത്തിലേത്.
‘പുഴയിന്ന് ഒരു രാജ്യമത്രെ
ഒഴുകുമ്പോഴും
നനവറിയാതെ പോകുന്ന വെറും രാജ്യം‘
എന്ന രചനമാത്രം മതി ആ കവിയുടെ കരുത്തറിയാൻ. തന്റേതായ ലോകത്തി ൻ്റെ അനുഭവങ്ങളെ തൻ്റേതായ ഭാഷയിൽ ആവിഷ്ക്കരിച്ച് വായനക്കാരനെ മറ്റൊരു ലോകത്തേക്ക് ക്ഷണിക്കുന്ന ഷബീറിന് എല്ലാവിധ ആശംസകളും.
–മോഹനകൃഷ്ണൻ കാലടി
Write a review on this book!. Write Your Review about പതിനൊന്നാം നിലയിലെ മൂഷികൻ Other InformationThis book has been viewed by users 7 times