Book Name in English : Penthalayulla Petticottu
എം.ആർ. രാധാമണിയുടെ കവിതകൾ കീഴാളജീവിതത്തിന്റെ നേർ ചൊല്ലുകളാണ്. അവയുടെ വക്കിൽ ചോരയും മിഴിനീരും ചെറിയ ചെറിയ സ്വപ്‌നങ്ങളുമുണ്ട്. പ്രകൃതിയിൽനിന്ന് മുളച്ചുപൊന്തുകയും വരേണ്യഭാഷയെ തിരസ്‌കരിച്ച് പുതിയൊരു കാവ്യഭാഷ തേടുകയും ചെയ്യുന്ന കവിതകൾ. - സച്ചിദാനന്ദൻ ***** ഹൃദയത്തിൽനിന്ന് പുറപ്പെടുന്ന പുഴപോലെയാണ് ഈ കവിതകൾ. ഓർമ്മകൾ, അടയാളങ്ങൾ ഇവയിൽ പതിഞ്ഞിരിക്കുന്നു. ഒരു ജീവിതത്തിന്റെ നൊമ്പരങ്ങൾകൊണ്ട് എഴുതിയ കവിതകൾ. സ്ത്രീഹൃദയമാണ് ഇതിൽ തുടിക്കുന്നത്. സ്ത്രീ ലോകത്തെ നോക്കിക്കാണുന്നതിന്റെ വിശാലത ഇതിലുണ്ട്. അതുകൊണ്ട് ഈ കവിതകൾ ആത്മകഥാപരമാണ്. ഒരു തുടർച്ച ഇതിലുണ്ട്. അതിനാലാണ് പുഴപോലെ എന്നു പറഞ്ഞത്. - എസ്. ജോസഫ് **** തുല്യാക്ഷരങ്ങൾ, പേന്തലയുള്ള പെറ്റിക്കോട്ട്, ചിട്ടിബുക്ക് തുടങ്ങി 48 കവിതകളുടെ സമാഹാരം.Write a review on this book!. Write Your Review about പേന്തലയുള്ള പെറ്റിക്കോട്ട് Other InformationThis book has been viewed by users 663 times