Book Name in English : Perumpally Kadhakal
വരു വായനക്കാരാ!
ചുമ്മാ പെരുമ്പള്ളിക്കഥകൾ തുറക്കുക. കുളായിരിക്കുക. വായിക്കുക. ഒരു യാത നയുമില്ല. ഹാപ്പിയാവുക. താടിയെല്ലിന് കുഴപ്പമുള്ളവർ വായിക്കാൻ പോകരുത്. ചില നേരം നിലവിട്ട് ചിരിക്കുമ്പോ ഇളകിപ്പോകാൻ സാധ്യതയുണ്ട്.
അന്തംവിട്ട നിർവചനങ്ങൾ, മനശാസ്ത്രം, തത്വശാസ്ത്രം, ഗൂഡാലോചനാസിദ്ധാന്തം തുടങ്ങി അമ്പരപ്പിക്കുന്ന രചനാതന്ത്രങ്ങളിലൂടെയാണ് പെരുമ്പള്ളി നമ്മളെ ഉന്നം വയ്ക്കുന്നതും അടിച്ചിടുന്നതും. ദൈവത്തെയും മതത്തെയും മനുഷ്യനെയും മൃഗ ത്തെയും ചരിത്രത്തെയും ഒക്കെ ഈ കഥകളിൽ എടുത്തിട്ട് അലക്കുന്നുണ്ട്.
പെരുമ്പള്ളിക്കഥകളിലെ വേട്ടക്കാരൻ മകളെ കെട്ടിച്ചുവിടുമ്പോ മരുമകനെ ഉപ ദേശിക്കുന്നുണ്ട്: സകലമാന കാട്ടുമൃഗങ്ങളെയും അടിച്ചിട്ട് തിന്നാൻ കൊടുത്താണ് അവളെ വളർത്തിയത്. അത്രയും ഓർഗാനിക്കാണ്. ബ്രോയിലർ ചിക്കൻ മാത്രം കൊടുക്കരുത്.
കറക്ടാണ്.
ഇതിലെ കഥകൾ ഏതു ‘ഴോണറിൽ‘ പെടുമെന്ന് കണ്ടുപിടിക്കാനുള്ള യന്ത്രം മല യാളസാഹിത്യം ഇതു വരെ കണ്ടുപിടിച്ചിട്ടില്ല. അമ്മാതിരി, ഒരു നിയന്ത്രണവുമി ല്ലാത്ത ഭാവനയാണ് ! ഒന്ന് ഉറപ്പിച്ചു പറയാം. ഉള്ളത് കംപ്ലീറ്റ്ലി ഓർഗാനിക്കാണ്. ജനുവിനുമാണ്. ഇമ്മാതിരി പുസ്‌തകങ്ങൾ വേറെ ജനിക്കാൻ എളുപ്പമല്ല. കാരണം പെരുമ്പള്ളി ഒന്നല്ലേയുള്ളൂ!
ആസ്വദിച്ചു മരിച്ചു! ആശംസകൾ പൊന്നേ!
– ജി. ആർ. ഇന്ദുഗോപൻWrite a review on this book!. Write Your Review about പെരുമ്പള്ളി കഥകൾ Other InformationThis book has been viewed by users 5 times