Book Name in English : Pora Pora
പോരാ പോരാ
ഹകൻ ഗുണ്ടായ്
ഒമ്പതാം വയസ്സിൽ മനുഷ്യക്കടത്തുകാരനായി മാറിയ ഗാസയുടെ കഥയാണ് ഈ നോവൽ. അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ യുദ്ധാനന്തര ദുരിതങ്ങളിൽപെട്ടുഴറുന്ന മനുഷ്യരെ ടർക്കിയിലൂടെ ഗ്രീസിലേക്കും നടക്കാൻ സാധ്യതയില്ലാത്ത പ്രത്യാശയിലേക്കും എത്തിക്കുന്ന മനുഷ്യക്കടത്ത് ചങ്ങലയുടെ കണ്ണിയാണ് ഗാസയുടെ പിതാവ്. കഥ ഉരുത്തിരിയുന്നത് ഗാസയുടെ കണ്ണുകളിലൂടെയാണ്. അതിബുദ്ധിശാലിയും സ്‌കൂളിലെ ഒന്നാംസ്ഥാനക്കാരനുമായ ഗാസ എന്ന കേന്ദ്രകഥാപാത്രം സ്വന്തം അച്ഛന്റെ അവഗണനയാലും മറ്റു പല സാഹചര്യങ്ങളാലും നിഷ്ഠൂരനായ ഒരു സാഡിസ്റ്റ്ആയി പരിണമിക്കുന്നതിന്റെ നേർക്കണ്ണാടിയാണ്, ടർക്കിയിലെ പുതുതലമുറ എഴുത്തുകാരിൽ മുൻപന്തിയിൽ നിൽക്കുന്ന ഹകൻ ഗുണ്ടായ്‌യുടെ ഈ കൃതി. French Prix Medicis etranger അവാർഡ് നേടിയ കൃതി.
വിവർത്തനം: രമാമേനോൻWrite a review on this book!. Write Your Review about പോരാ പോരാ Other InformationThis book has been viewed by users 487 times