Book Name in English : Rajeev Chandrasekhar Oru Vijayagadha
ഒരു വ്യക്തിയുടെ ജീവിതവിജയത്തിനു പിന്നിൽ നിരവധി ഘടകങ്ങൾ പ്രവർത്തിക്കുന്നു. വെല്ലുവിളികൾ നേരിടുന്നതിനുള്ള മനസ്സും കഠിനാധ്വാനവും ഭാഗ്യവും പ്രതിഭയോടൊപ്പം ചേർന്നുവരുമ്പോഴാണ് പൂർണവിജയമാകുന്നത്. സാധാരണ ഈ വിജയം ആ വ്യക്തിയിലേക്കു തന്നെ ഒതുങ്ങുകയാണ് പതിവ്. മറ്റു ചിലർ തങ്ങളാൽ കഴിയുന്നതുപോലെ മറ്റുള്ളവരിലേക്ക് പകരാൻ ശ്രമിക്കാറുണ്ട്. അതിൽ വിജയം നേടുന്നവർ ജനനായകരും ആകാറുണ്ട്. വിവിധ മേഖലകളിൽ വിജയം കൈവരിക്കുന്നവരുടെ ജീവിതം അതിശയോക്തിയും അർദ്ധസത്യവും കലർന്ന കഥകളിലൂടെയായിരിക്കും പലപ്പോഴും മറ്റുള്ളവരറിയുന്നത്. അങ്ങനെ കേൾക്കാനും പ്രചരിപ്പിക്കാനുമാണ് പലർക്കും താത്പര്യം. അതുകൊണ്ടുതന്നെ രാജീവ് ചന്ദ്രശേഖർ എന്ന ബഹുമുഖപ്രതിഭയുടെ യഥാർത്ഥ ജീവിതചിത്രം അറിയേണ്ടതുണ്ട്. രാഷ്ട്രീയ-ബിസിനസ് രംഗങ്ങളിൽ യാതൊരു ബന്ധവുമില്ലാത്ത ഇടത്തരം കുടുംബത്തിൽ ജനിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസം നേടി സാങ്കേതികവിദ്യയുടെ കുതിപ്പിനൊപ്പം അമേരിക്കയിൽ ഉന്നതപദവിയിലെത്തിയശേഷം തിരികെ ഇന്ത്യയിലേക്ക് വന്ന് ബിസിനസ്-രാഷ്ട്രീയരംഗങ്ങളിൽ അസൂയാവഹമായ നേട്ടം കൈവരിച്ച വ്യക്തി. അദ്ദേഹം പറഞ്ഞതും അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞതുമായ വിവരങ്ങൾ ചേർത്തുവെച്ചുള്ള ജീവിതചിത്രമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about രാജീവ് ചന്ദ്രശേഖര്‍ ഒരു വിജയഗാഥ Other InformationThis book has been viewed by users 204 times