Book Name in English : Sadarana Premavum Budhante Premavum
“...ഒരു ബുദ്ധന്റെ പ്രേമം - അത് തീർത്തും വ്യത്യസ്തമായൊരു കാര്യമാണ്. എന്നാൽ ബുദ്ധൻ നിങ്ങളെ പ്രേമിക്കുവാൻ വരികയാണെങ്കിൽ നിങ്ങൾക്കത് ഇഷ്ടപ്പെട്ടുവെന്ന് വരികയില്ല. കാരണം അതിൽ യാതൊരു പോരായ്മകളും ഉണ്ടായിരിക്കുകയില്ല. അത് മധുരമുള്ളത് മാത്രമായിരിക്കും, അതിനാൽ അത് വിരസവുമായിരിക്കും. കാരണം പ്രേമത്തിന്റെ എരിവും പുളിയും വന്നുചേരുന്നത് കലഹത്തിൽ നിന്നാണ്. ഒരു ബുദ്ധന് ദേഷ്യപ്പെടുവാൻ കഴിയുകയില്ല. അദ്ദേഹത്തിന് പ്രേമിക്കുവാൻ മാത്രമേ കഴിയുകയുള്ളൂ. അതിനാൽ നിങ്ങൾക്കദ്ദേഹത്തിന്റെ പ്രേമം അനുഭവപ്പെടുകയില്ല.കാരണം നിങ്ങൾക്ക് വിപരീതങ്ങളെ മാത്രമേ അനുഭവിക്കുവാൻ കഴിയുകയുള്ളൂ..... ഇതൊരു പ്രേമത്തിന്റെ പാതയാണ്, ശിഷ്യൻ പ്രേമത്തിന്റെ മനോഭാവത്തിലായിരിക്കണം...... അതായത് രണ്ടുപേർക്കുമിടയിൽ പ്രേമമില്ലെങ്കിൽ അതിഗഹനമായ ശിക്ഷണങ്ങളെ നൽകുവാൻ കഴിയുകയില്ല. ഗുരുവിനും ശിഷ്യനുമിടയിൽ പ്രേമം ഉണ്ടായിരിക്കണം. ഗാഢമായൊരു പ്രേമബന്ധം അവർ തമ്മിലുണ്ടായിരിക്കണം. അപ്പോൾ മാത്രമേ പരമമായതിനെ, അതീതമായതിനെ പ്രകാശിപ്പിക്കുവാൻ കഴിയൂ.reviewed by Anonymous
Date Added: Saturday 24 Aug 2024
Good book
Rating: [5 of 5 Stars!]
Write Your Review about സാധാരണ പ്രേമവും ബുദ്ധന്റെ പ്രേമവും Other InformationThis book has been viewed by users 2075 times