Book Name in English : Sex Malayalikalude Theeratha Samsayangal
ലൈംഗികതയെന്നാല്‍ സെക്‌സിന്റെ പ്രശ്‌നങ്ങള്‍ മാത്രമല്ല. അതിന് സൗന്ദര്യാത്മകതലങ്ങള്‍കൂടിയുണ്ട്. അതു നേടിയെടുക്കാനുള്ള വൈഭവങ്ങള്‍ വേണം. ആഗ്രഹത്തിന്റെ ചിറകിലേറി രതിയുടെ ആരോഹണാവരോഹണങ്ങള്‍ ആസ്വദിക്കാനാകണമെങ്കില്‍ ഊഷ്മളബന്ധത്തിന്റെ നൂലിഴകള്‍ വേണം. പ്രണയത്തിന്റെ മേമ്പൊടി വേണം. വൈകാരികമായ ഒരുമ വേണം. നാണം വെടിഞ്ഞ് ആരോഗ്യകരമായ രതിയെക്കുറിച്ച് ആശയവിനിമയം ചെയ്യുവാനുള്ള തുറന്ന മനസ്സു വേണം.
രതിയിലെ താളപ്പിഴകള്‍ക്കുള്ള വിദഗ്ധമായ നിര്‍ദേശങ്ങള്‍ ഡോ. ടി.എം. രഘുറാമിന്റെ കുറിപ്പുകളിലുണ്ട്. ആശയക്കുഴപ്പങ്ങള്‍ക്ക് ഇടം നല്കാത്ത വ്യക്തതയാണ് ഈ പുസ്തകത്തിന്റെ ശക്തി. വായിക്കുക, ഈ വായിച്ചറിവുകള്‍ പ്രയോജനപ്പെടുത്തി ലൈംഗികതയുടെ അര്‍ഥപൂര്‍ണവും ഉദാത്തവുമായ തലങ്ങള്‍ കണ്ടെത്തുക.
- ഡോ. സി.ജെ. ജോണ്‍
പ്രശസ്ത മനോരോഗവിദഗ്ധനും സൈക്കോളജിസ്റ്റുമായ ഗ്രന്ഥകാരന്റെ പുസ്തകം ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവുകള്‍ പകര്‍ന്നുതരുന്നു.Write a review on this book!. Write Your Review about സെക്‌സ് മലയാളിയുടെ തീരാത്ത സംശയങ്ങള്‍ Other InformationThis book has been viewed by users 2676 times