Book Name in English : Shreemath Bhagvadgeethapatham Padanam
ലോകത്തിൽ ഏറ്റവും അധികം മാനിക്കപ്പെടുന്ന, പ്രതിപാദിക്കപ്പെടുന്ന, വിചിന്തനം ചെയ്യപ്പെടുന്ന, അതിവിശിഷ്ടഗ്രന്ഥമാണ് ഭഗവദ് ഗീത. കുരുക്ഷേത്രം എന്നതിന് ഉണ്ടായിവന്ന ഭൂമി എന്ന് അർത്ഥം പറയുന്നവരുണ്ട്. ഉണ്ടായ ഭൂമി എന്നുവച്ചാൽ, ഇവിടെ സൃഷ്ടിക്കപ്പെട്ട ഭൂമി എന്നും, മനുഷ്യൻ അവൻ്റെ കർമ്മഫലംകൊണ്ട് കൈവരിച്ച ജീവിതഭൂമി എന്നും അർത്ഥമുണ്ട്. ഇതാണ് മനുഷ്യജീവിതവുമായി ഭഗവദ്ഗീതക്കുള്ള ഏറ്റവും അടുത്ത ബന്ധം വ്യക്തമാക്കുന്ന ഒരു ഘടകം. നമ്മൾതന്നെ സൃഷ്ടിച്ചതാണ് നമ്മുടെ കർമ്മഭൂമി.
ജഗദ്ഗുരു ശങ്കരാചാര്യരുൾപ്പെടെ ഒരുപാട് വ്യാഖ്യാനങ്ങൾ ഭഗവദ്ഗീതയ്ക്ക് മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അടുത്തകാലത്ത് ശാസ്ത്രത്തിൻ്റെയും വൈദ്യശാസ്ത്രത്തിന്റെയും ഒക്കെ വിക്ഷണത്തിലും ഭഗവദ്ഗീതയെ വ്യാഖ്യാനിക്കുന്ന ശ്രമങ്ങൾ വിജയം കണ്ടിട്ടുണ്ട് മലയാളത്തിൽ.
ആ നിരയിൽ മുന്നേറുന്ന ധാരാളം ആളുകളുള്ള സാഹചര്യത്തിലാണ് ഡോക്ടർ വി കവിത സ്വന്തം ഗീതാധിഷ്ഠിതപഠനങ്ങളുമായി മലയാളികളുടെ മുന്നിൽ വന്നുനിൽക്കുന്നത്.
അവതാരികയിൽ
ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ കേരളസർവകലാശാല,
കാര്യവട്ടംWrite a review on this book!. Write Your Review about ശ്രീമദ് ഭഗവദ്ഗീതാപഥം പഠനം Other InformationThis book has been viewed by users 3 times