Book Name in English : Snehakoodu
ഒരു ഐ.ആർ.എസ്. ഉദ്യോഗസ്ഥന്റെ നോവലിനെക്കുറിച്ച് എനിക്കുണ്ടായിരുന്ന മുൻവിധികൾ തകർത്തുകളഞ്ഞു, ’സ്‌നേഹക്കൂട്’. സത്യത്തിൽ ഇതൊരു നോവൽ അല്ല. കൃതഹസ്തനായ ഒരെഴുത്തുകാരൻ ഹൃദയം കൊണ്ട് സൂക്ഷ്മതയോടെ രചിച്ച മധ്യവർഗ കുടുംബചരിത്രമോ നർമമധുരമായി രേഖപ്പെടുത്തിയ നൂറ്റാണ്ടിന്റെ ചരിത്രമോ ആണ്. ഒരു സ്ത്രീയുടെ ദാമ്പത്യാനുഭവങ്ങളിലൂടെ കേരളീയ ക്രൈസ്തവരുടെ നാലു തലമുറകളുടെ വൈയക്തികവും കുടുംബപരവും മതപരവും സാമൂഹികവും കാർഷികവും സാമ്പത്തികവുമായ തിരഞ്ഞെടുപ്പുകളും അവയ്ക്ക് അനുസൃതമായി മാറിമറിഞ്ഞ വിദ്യാഭ്യാസം, സ്ത്രീപദവി, ഗതാഗതം, വസ്ത്രധാരണം, ഭക്ഷണശീലം, ക്രയവിക്രയം തുടങ്ങിയ സാമൂഹിക സൂചികകളും അവയാൽ നിർണയിക്കപ്പെടുന്ന മനുഷ്യാവസ്ഥകളും സിബിച്ചൻ കെ മാത്യു അയത്‌നലളിതമായി ആലേഖനം ചെയ്യുന്നു.’സ്‌നേഹക്കൂടി’ന്റെ പ്രമേയവും പരിണാമഗുപ്തിയും സ്‌നേഹം തന്നെയാണ് മനുഷ്യർക്കു സ്‌നേഹത്തോടുള്ള സ്‌നേഹം.’ - കെ ആർ മീരWrite a review on this book!. Write Your Review about സ്നേഹക്കൂട് Other InformationThis book has been viewed by users 1329 times