Book Name in English : Snehathinte Hridhayathudippukal
സ്‌നേഹത്തിന്‍റെ അനന്തസാധ്യതകളിലേക്കിറങ്ങിച്ചെന്ന് ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ പച്ചപ്പുറങ്ങളിലൂടെ അനുവാചകനെ വഴിനടത്തുന്ന പുസ്തകമാണ് മനശാസ്ത്രപണ്‍ഡിതനായ ഡോ. സെബാസ്റ്റ്യന്‍ വടക്കേക്കൊട്ടാരമച്ചന്‍റെ സ്‌നേഹത്തിന്‍റെ ഹൃദയത്തുടിപ്പുകള്‍. വര്‍ഷങ്ങള്‍ പിന്നിട്ട അന്വേഷണങ്ങളിലൂടെയും ജീവിതബന്ധിയായ വര്‍ക്ക്‌ഷോപ്പുകളിലൂടെയും അച്ചന്‍ ആര്‍ജിച്ചെടുത്ത അറിവും അനുഭവങ്ങളും കോര്‍ത്തിണക്കിയ എഴുത്തുപുറങ്ങള്‍ക്ക് അതുല്യമായ ചാരുതയുണ്ട്. എങ്ങനെ സ്‌നേഹം സ്വീകരിക്കണം, എങ്ങനെ സ്‌നേഹം വിതരണം ചെയ്യണം എന്നത് മനുഷ്യജീവിതത്തിലെ ഏറ്റവും സുന്ദരമായ കലയാണ്. ഈ കഴിവ് എങ്ങനെ അനായാസകരമായി ജീവിതത്തില്‍ പ്രായോഗികമാക്കാമെന്ന് നമ്മെ പഠിപ്പിക്കുന്ന മനോഹരമായ പാഠപുസ്തകമാണ് ഈ ഗ്രന്ഥം. Write a review on this book!. Write Your Review about സ്‌നേഹത്തിന്‍റെ ഹൃദയത്തുടിപ്പുകൾ Other InformationThis book has been viewed by users 1008 times