Book Name in English : Soviet Nattile Balakadhakalum Nadodikkadhakalum Part 1,2
മുതിര്‍ന്നവര്‍ക്ക് ഗൃഹാതുരമായ ഓര്‍മകള്‍ പുതുക്കാനും കുട്ടികള്‍ക്ക് കഥയുള്ളവരാകാനും സഹായകമാവുന്ന കഥകളുടെ അക്ഷയപാത്രമാണ് ഡോ. കെ. ശ്രീകുമാര്‍ സമാഹരിച്ച ഈ ബൃഹദ് ഗ്രന്ഥം . രണ്ടു വാള്യങ്ങളായി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇതിലെ കഥകളില്‍, മലയാളിയുടെ വായനയേയും സാഹിത്യാസ്വാദനത്തേയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സോവിയറ്റ് നാടോടിക്കഥകളും അന്നാട്ടിലെ പ്രഗല്ഭര്‍ എഴുതിയ കുട്ടിക്കഥകളും ഉള്‍പ്പെടുന്നു . മുന്നൂറിലേറെ കഥകളും രണ്ടായിരത്തിലേറെ പുറങ്ങളുമുള്ള ഈ ഗ്രന്ഥദ്വയം കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും ഒരമൂല്യ സമ്പാദ്യമാകും . വലിയ കഥകള്‍ സംഗ്രഹിച്ചും മൂലകഥയോട് നീതിപുലര്‍ത്തിയും അനുഷ്ഠിച്ചിട്ടുള്ള സ്വതന്ത്ര പുനരാഖ്യാനമാണ് ഇത്. ഇത്രയും വലിയ റഷ്യന്‍ കഥാസമാഹാരഗ്രന്ഥം മലയാളത്തില്‍ ഇതാദ്യമാണ്.
ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്ന അവതാരികയില്‍ കവി കെ.ജി.ശങ്കരപ്പിള്ള എഴുതുന്നു:’ ഡോ. ശ്രീകുമാറില്‍ ഒഴുകുന്നുണ്ട് ഗ്രാമത്തിലെ ആ പഴയ കഥ പറച്ചിലുകാരുടെ നാടോടിപ്പുഴ . വ്യാപ്തിയും വേഗവും വര്‍ധിച്ച് . സംസ്‌കാരചരിത്രത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ സൂക്ഷ്മ ശ്രദ്ധ വിളഞ്ഞ്. ഗവേഷകന്റെയും കവിയുടെയും നോവലിസ്റ്റിന്റെയും പുതുവഴി തേടുന്ന ബാലസാഹിത്യ സാധകന്റെയും നോട്ടങ്ങളോടെ . പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്രയുമുണ്ട് ശ്രീകുമാറിന്റെ കഥയറയില്‍ കഥകള്‍ . വിദൂര ദേശകാലങ്ങളില്‍നിന്നു പോലും വരുന്നവ.’
പരിഭാഷകളിലൂടെ റഷ്യന്‍സാഹിത്യത്തെ മലയാളിക്കു പരിചയപ്പെടുത്തിയ ഗോപാലകൃഷ്ണനും ഓമനയ്ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ഈ പുസ്തകത്തിലെ ചിത്രരചന നിര്‍വഹിച്ചിരിക്കുന്നത് ശ്രീലാലാണ് .
പുനരാഖ്യാനം : ഡോ. കെ. ശ്രീകുമാര്‍Write a review on this book!. Write Your Review about സോവിയറ്റ് നാട്ടിലെ ബാലകഥകളും നാടോടിക്കഥകളും ഭാഗം 1,2 Other InformationThis book has been viewed by users 2112 times