Book Name in English : Srimad Bhagavatham Moolavum Vyakhyanavum
വേദങ്ങളെ നാലായി പകുക്കുകയും പതിനേഴു പുരാണങ്ങളും മഹാഭാരതവും വിരചിക്കുകയും ചെയ്ത വേദവ്യാസൻ ആത്മസംതൃപ്തിയടയുന്നത് നാരദമഹർഷിയുടെ നിർദ്ദേശപ്രകാരം ഭാഗവതപുരാണം രചിച്ചപ്പോഴത്രേ. ഈശ്വരപ്രേമത്തിന്റെ അമൃതം നുകർന്ന് അതിന്റെ മഹത്ത്വത്തെ പ്രകീർത്തിക്കുകയായിരുന്നു പുരാണകർത്താവ്. കലികാലത്തെ മനുഷ്യരുടെ മുക്തിമാർഗ്ഗമായി ഭാഗവതം പരിശോഭിക്കുന്നു. സവിശേഷതകള്‍: നിത്യപാരായണത്തിനും സപ്താഹത്തിനും പ്രയോജനപ്പെടുന്ന രീതിയില്‍ തയ്യാറാക്കിയതാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ശ്രീമദ് ഭാഗവതം. മൂലം മാത്രം വായിച്ചുപോകേണ്ടവര്‍ക്ക് അതിനുതകുന്ന രീതിയിലാണ് പേജുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. മൂലത്തോടൊപ്പം വ്യാഖ്യാനവും അറിയേണ്ടവര്‍ക്ക് അതിനുള്ള സൗകര്യമുണ്ട്. ഭാഗവതകഥകള്‍ അറിയേണ്ടവര്‍ക്ക് തുടര്‍ച്ചയായി അത് വായിച്ചുപോകാനും സാധിക്കും. പ്രായം ചെന്നവര്‍ക്കും വായിക്കാനുള്ള സൗകര്യത്തിന് വലിയ അക്ഷരത്തില്‍ മൂലം നല്കിയിരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മനസ്സിലാകുന്നതരത്തില്‍ ലളിതമായ ഭാഷയിലാണ് വ്യാഖ്യാനം നല്കിയിരിക്കുന്നത്. സാധാരണ പുസ്തകത്തിന്റെ ഇരട്ടിവലിപ്പത്തില്‍ (ഡിമൈ 1/4 സൈസ്) ആണ് 4 വാല്യങ്ങളിലായി പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. 600 ഓളം പേജുകള്‍ വരുന്ന 4 വാല്യങ്ങള്‍ ഉള്ളതിനാല്‍ സപ്താഹത്തിന് കൊണ്ടുപോകുന്നതിനും കൈയിലെടുത്ത് പാരായണം ചെയ്യുന്നതിനും സൗകര്യപ്രദമാണ്. വളരെക്കാലം ഉപയോഗിക്കാവുന്ന വിധത്തില്‍ കട്ടിക്കവറും മേനിക്കടലാസുമാണ് പുസ്തകങ്ങള്‍ക്കുള്ളത്. നാലു വാല്യങ്ങളും സൂക്ഷിച്ചു വയ്ക്കാവുന്ന പെട്ടിയും ഇതോടൊപ്പമുണ്ട്.Write a review on this book!. Write Your Review about ശ്രീമത് ഭാഗവതം മൂലവും വ്യാഖ്യാനവും Other InformationThis book has been viewed by users 691 times