Book Name in English : Srimad Devimahathmyam Kathepasana Bhakthya Bhagavatham Njeyam
ദേവീ മാഹാത്മ്യത്തിന് സംസ്കൃതഭാഷയിലും കൈരളിയിലും ഒട്ടേറെ വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. ദേവീമാഹാത്മ്യത്തിൻ്റെ ആദ്യമലയാളം തർജ്ജമ തുഞ്ചത്തെഴുത്തച്ഛൻ്റെ ദേവീ മാഹാത്മ്യം കിളിപ്പാട്ടാകുന്നു. കവി സാർവ്വ ഭൗമൻ കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ ഈ ഗ്രന്ഥ ത്തിന്റെ വൃത്താനുവൃത്തം തർജ്ജമ 1911ൽ നിർവ്വഹിച്ചിട്ടുണ്ട്. ഇപ്പോ ഴിതാ ഭാഗവതോപാസകൻ ബ്രഹ്മശ്രീ വടശ്ശേരി ഹരിനമ്പൂതിരി അദ്ധ്യാ ത്മരാമായണം ബാലഭാഷിതത്തിനുശേഷം ദേവീമാഹാത്മ്യം കഥോപാ സന എന്ന പേരിൽ മലയാളത്തിലേയ്ക്ക്‌പരിഭാഷപ്പെടുത്തിയിരിയ്ക്കു ന്നു. ഭാഷാശൈലി.. ’വൈവസ്വതമനുവാഴുന്ന കാലത്ത്, ഭാവി ഇരൂപ ത്തിയെട്ടാം യുഗത്തിലായ് ശുംഭ നിശുംഭന്മാരെത്തും അസുരരായ്, അന്നു ജനദ്രോഹം ചെയ്യുമവർ ശറർ’ ഗ്രന്ഥകാരൻ ’രണ്ടുവാക്ക്’ ’രണ എന്ന പേരിൽ ഒരാമുഖം കുറിച്ചിട്ടുണ്ട്. അത് പരിഭാഷയെപ്പോലെ തന്നെ ഗംഭീ രമായിരിയ്ക്കുന്നു. തുടർന്നും ഗ്രന്ഥരചനോപാസനയിൽ ഹരി തത്പര നാവട്ടെ. സഹൃദയസമക്ഷം ഈ ഗ്രന്ഥം സസന്തോഷം അവതരിപ്പി യ്ക്കുന്നു.
ഡോ. പാലനാട് വാസുദേവൻ
സാധാരണയായി ശ്രീമദ്ഭാഗവതവായനക്കാർ വൈഷ്‌ണവഗാനങ്ങളാണ് രചിക്കാറുള്ളത്. ഭാഗവത ത്തിലും മറ്റു പ്രധാനപുരാണങ്ങളിലും അത്യാവശ്യം അവഗാഹമുള്ള ശ്രീ ഹരി എല്ലാ ദേവീദേവന്മാരും ആ പരബ്രഹ്മത്തിൻ്റെ വിവിധ രൂപങ്ങൾ തന്നെയാണെന്ന് ഉറച്ചു വിശ്വസിക്കുന്നു.
ശ്രീ ഹരിയുടെ ഈ സ്തോത്രഗ്രന്ഥവും പഠിയ്ക്കാനും പാരായണം ചെയ്യുവാനും അനുയോജ്യമാ ണ്. കൂടുതൽ മനോഹരങ്ങളായ സ്തോത്രങ്ങൾ ശ്രീ ഹരിക്ക് ഇനിയും എഴുതുവാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് നല്ലവരായ വായനക്കാരുടെ സമക്ഷം ഈ ഗ്രന്ഥം സാദരം സമർപ്പിക്കുന്നു.Write a review on this book!. Write Your Review about ശ്രീമദ് ദേവീമാഹാത്മ്യം കഥോപാസന ഭക്ത്യാ ഭാഗവതം ജ്ഞേയം Other InformationThis book has been viewed by users 10 times