Book Name in English : Swathanthriya Veedhiyile Kedavilakkukal
ഐതിഹാസികവും ലോകചരിത്രത്തിൽ സമാനതകളില്ലാത്തതുമായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ ധീരനായകരെക്കുറിച്ചും അവരുമായി ബന്ധപ്പെട്ട സംഭവപരമ്പരകളെക്കുറിച്ചും സംക്ഷിപ്‌തമായി പ്രതിപാദിക്കുന്നതാണീ ഗ്രന്ഥം. ലോകമാന്യബാലഗംഗാധരതിലകൻ്റെ സിംഹഗർജ്ജനം ഇതിൽ മുഴങ്ങി കേൾക്കാം. നേതാജി സുഭാഷ്‌ചന്ദ്രബോസിൻ്റെ പോരാട്ടവീര്യമുണർത്തിവിട്ട കൊടുങ്കാറ്റിൻ്റെ മാറ്റൊലിയും ഇതിലുണ്ട്. ഗാന്ധിമാർഗ്ഗത്തിലൂടെ വിജയത്തിൻ്റെ വൈജയന്തി മുഴക്കി നവ്യപ്രപഞ്ചത്തിൻ്റെ അരുണോദയം ദർശിച്ചവരും ഈ ഗ്രന്ഥത്തിൽ പ്രകാശം പരത്തിനില്ക്കുന്നു. ദേശീയപ്രസ്ഥാനത്തിന് അസ്തിവാരമിട്ടവരും ജീവൻ കൊടുത്ത് വളർത്തിയവരും ഇതിലൂടെ വിജയകഥ പറയുന്നുണ്ട്. മാതൃഭൂമിയുടെ സ്വാതന്ത്ര്യം മാത്രം സ്വപ്നംകണ്ട് ജീവിതത്തിൽ യാതൊന്നും പ്രതീക്ഷിക്കാതെ പോരാടിമരിച്ചവരുടെ അദൃശ്യസാന്നിദ്ധ്യവും ഇതിലനുഭവപ്പെടുന്നു. കാലാതിവർത്തിയായ ജീവിതമൂല്യങ്ങളുടെ നക്ഷത്രശോഭ ഈ ഗ്രന്ഥത്തെ വേറിട്ടതാക്കുന്നു.Write a review on this book!. Write Your Review about സ്വാതന്ത്ര്യ വീഥിയിലെ കെടാവിളക്കുകൾ Other InformationThis book has been viewed by users 11 times