Book Name in English : Thottavante Pusthakam
കര്‍മവരയുടെ നൂല്‍ പാലത്തിലൂടെ സഞ്ചരിക്കുന്ന നായക കഥാപാത്രത്തിന് സന്തോഷവും മെച്ചപ്പെട്ട ജീവിതവും മാത്രമല്ല, ഇന്നലെകളുടെ അസുഖ കരമായ അന്തരീക്ഷങ്ങളില്‍ നിന്നുള്ള കുതറിയോട്ടം കൂടിയാണ് കടലുകള്‍ താണ്ടി പോകുമ്പോള്‍ ലക്ഷ്യ മിടേണ്ടി വരുന്നത്. വഴുതി വീഴേക്കാവുന്ന സന്ദര്‍ഭങ്ങളിലൊക്കെ സൗഹൃദങ്ങളുടെ കൈത്താങ്ങ്, നിനച്ചിരിക്കാത്തവരില്‍ നിന്നും ആകസ്മികമായുണ്ടാകുന്നതൊക്കെയും ജീവിതത്തില്‍ ഒരു നുള്ള് സ്‌നേഹവും അനുകമ്പയും വാത്സല്യവുമൊക്കെ കൊണ്ടു നടക്കുന്നവരില്‍ നിന്നാണെന്ന് ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു.
തോല്‍വിക്ക് പല മാനങ്ങളുണ്ട്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും തോല്‍വി എന്ന പ്രതിഭാസം ഒരു പക്ഷെ കൂടെയുണ്ടെങ്കില്‍ ജീവിതം എത്ര മാത്രം സാര്‍ത്ഥകമാകുമെന്ന് ഒരു പിടി കഥാപാത്രങ്ങളേയും കുവൈറ്റ്, ഇംഗ്ലണ്ട് ജീവിത കാഴ്ചകളേയും കൂട്ടിച്ചേര്‍ത്ത് ’തോറ്റവന്റെ പുസ്തക’ത്തിലൂടെ അബ്ദുല്ലെത്തീഫ് നീലേശ്വരം അനുഭവവേദ്യമാക്കുന്നു.Write a review on this book!. Write Your Review about തോറ്റവന്റെ പുസ്തകം Other InformationThis book has been viewed by users 15 times