Book Name in English : Tuttuvinte Vikruthikal
ഭാഗ്യം; അങ്ങേര്‍ പുറംതിരിഞ്ഞുനിന്ന് പാവലിനു തടമെടുക്കുകയാണ്. ഹോ, കയ്പ്പുള്ള സാധനം! ഇത്ര കഷ്ടപ്പെട്ട് ഇതൊക്കെ എന്തിനാ അങ്ങേര്‍ ഉണ്ടാക്കുന്നത്? അവനു നീരസം തോന്നി. അങ്ങനെ മത്തായിച്ചേട്ടന്‍റെ വിയര്‍ത്തൊലിക്കുന്ന പുറം നോക്കിക്കൊണ്ടിരുന്നപ്പോഴാണ് അകലെ തോട്ടത്തിന്‍റെ കവാടം കണ്ണില്‍പെട്ടത്. പിന്നെയവന്‍ വൈകിയില്ല; ഉന്തുവണ്ടിയില്‍ നിന്നിറങ്ങി ഒറ്റയോട്ടം. കരിയില അനങ്ങുന്ന ശബ്ദം കേട്ട് മത്തായിച്ചേട്ടന്‍ തിരിഞ്ഞുനോക്കി. അതാ, കള്ളമുയല്‍ ഓടിപ്പോകുന്നു. അവനാകട്ടെ, ഒരു നിമിഷം പോലും നിന്നില്ല. ഓടടാ, ഓട്ടം. കുഞ്ഞുങ്ങളില്‍ നന്മയുടെ അംശം വളര്‍ത്തിയെടുക്കാന്‍ ഉപയുക്തമായ മനോഹരസൃഷ്ടി.
...read moreWrite a review on this book!. Write Your Review about ടുട്ടുവിന്റെ വികൃതികൾ Other InformationThis book has been viewed by users 764 times