Book Name in English : Vedapadanangalile shastra tatvangal
അറിവിന്റെ വെളിച്ചം ചിലരുടെ ഹൃദയത്തിലെ തമസ്സിനെ നീക്കുന്നു. ഒപ്പം ചുറ്റുമുള്ള പലരുടെയും. വേദപ്രചരണം ഒരു ജോലിയല്ല അതൊരു സേവയാണ്. മാനവ സമൂഹത്തോടുള്ള സേവ. കാരണം മനുഷ്യ സമൂഹത്തിൻ്റെ കൂട്ടായ ഉത്തരവാദിത്വത്തിനും കൂടിച്ചേരലിനും സമുന്നതിക്കും വേണ്ടി പരംപിതാവായ പരമേശ്വരൻ അനുഗ്രഹിച്ചു നൽകിയ ജ്ഞാന വാരിധിയാണ് വേദങ്ങൾ.
അറിവിന് ബാഹ്യ ശരീരവും ആന്തരിക ശരീരവും ഉണ്ട്. ബൗദ്ധിക വളർച്ച അറിവിൻ്റെ സ്ഥൂല ശരീരത്തിൽ നിന്ന് ഉയിർക്കൊള്ളുന്നതാണെങ്കിൽ അജ്ഞാനനാശനം അതിൻ്റെ സൂക്ഷ്‌മ ബോധനത്തിൽ നിന്ന് ജന്മമെടുക്കുന്നതാണ്.
ഡോ. സുകേശൻ എൻ്റെ ശിഷ്യനാണ്. എന്നാൽ അതീവ ജിജ്ഞാസു കുറഞ്ഞ സമയം കൊണ്ട് അറിവിന്റെ വലിയൊരു വാരിധി തന്നെ ഉള്ളിലാക്കിയ വ്യക്തി. വേദത്തിൻ്റെ പരമ ചൈതന്യത്തെ അനുഭവിച്ച അദ്ദേഹം ആധുനിക ശാസ്ത്ര ബോധത്തിന്റെ വെളിച്ചത്തിൽ വൈദിക തത്വങ്ങളെ വിശകലനം ചെയ്യുകയാണ് തന്റെ ’വേദപാഠങ്ങളിലെ ശാസ്ത്രതത്വങ്ങൾ’ എന്ന ലഘു പുസ്‌തകത്തിലൂടെ. തൻ്റെ പരന്ന വായനയിലൂടെയും, വൈദിക അനുസന്ധാനത്തിലൂടെയും സമന്വയിപ്പിച്ച അനുഭവ പാഠങ്ങൾ പകർത്തിയെഴുതുകയാണ് ഗ്രന്ഥകാരൻ. പ്രത്യേകിച്ച് ഓരോ ലേഖനങ്ങളെ കുറിച്ചും ഞാൻ എടുത്തു പറയുന്നില്ല. ഇതു വായിച്ചപ്പോൾ പല വേദ ക്ലാസുകളിലും ഞാൻ ഉദ്ധരിച്ച നിരവധി കാര്യങ്ങളെ സൂക്ഷ്മാവലോകനം ചെയ്തു വിവരിക്കുന്നത് കണ്ടു.
--ആചാര്യ എം. ആർ. രാജേഷ്Write a review on this book!. Write Your Review about വേദപാഠങ്ങളിലെ ശാസ്ത്ര തത്വങ്ങൾ Other InformationThis book has been viewed by users 11 times