Book Name in English : Vijayakaramaya Jeevithathinu Kaumarakkare Praptharakkam
കൗമാരക്കാരെ വിജയകരമായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനും ഭാവിയില്‍ ഉണ്ടായേക്കാവു ന്ന വെല്ലുവിളികളെ നേരിടുന്നതിനും തയ്യാറാകാന്‍ സഹായിക്കുന്ന ഗ്രന്ഥം. ജീവിതത്തില്‍ സുഖവും സേന്താഷവും വിജയവും കൈവരിക്കാന്‍ കൗമാരമനസ്സുകളെ പ്രചോദിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി കുട്ടികളുമായി അടുത്തബന്ധം പുലര്‍ത്തുന്ന എല്ലാവരെയും - - മാതാപിതാക്കള്‍, അദ്ധ്യാപകര്‍, വിദ്യഭ്യാസസ്ഥാപനങ്ങള്‍, മറ്റു പരിശീലകര്‍ - - സജ്ജരാക്കേണ്ടതുണ്ട്. കൗമാരമനസ്സുകളെ അറിയുവാനും അവരെ എങ്ങനെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കാം എന്നതിനെക്കുറിച്ചുമുള്ള പ്രായോഗികപാഠങ്ങളാണ് ഈ പുസ്തക ത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചില പ്രധാന സവിശേഷതകള്‍ ചുവടെ കുറിക്കുന്നു - - കൗമാരക്കാരുടെ ജീവിതത്തില്‍ നേരിട്ടേക്കാവുന്ന അനവധി വെല്ലുവിളികളും അവയെ എങ്ങനെ നേരിടണം എന്നതും പരിചയപ്പെടുത്തുന്നു. - ഓരോ പരിശീലനക്രമവും വിശദമായി പ്രതിപാദിച്ചിരിക്കുന്നു. - ഓരോ പരിശീലനക്രമത്തിലും കുട്ടികളെക്കൊണ്ട് ചെയ്യിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ നല്‍കിയി ട്ടുണ്ട്. - എല്ലാ മൊഡ്യുളുകളുടെയും തുടക്കത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് കുറിപ്പ് നല്‍കിയിട്ടുണ്ട്. - കുട്ടികള്‍ക്കു മുന്നില്‍ അവതരിപ്പിക്കേണ്ട പവര്‍പോയിന്റ് പ്രസന്റേഷനുകള്‍ അടങ്ങിയ സിഡിയും ഈ ഗ്രന്ഥത്തിനൊപ്പം ലഭിക്കുന്നു. കൗമാരക്കാരെ വിജയകരമായ ജീവിതത്തിന് പ്രാപ്തരാക്കാന്‍ ഇതൊരു ഉത്തമ ഗ്രന്ഥമാണ്.Write a review on this book!. Write Your Review about വിജയകരമായ ജീവിതത്തിന് കൗമാരക്കാരെ പ്രാപ്തരാക്കാം Other InformationThis book has been viewed by users 897 times