Book Name in English : Viplavapathayile Adyapathikar
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ എണ്ണമറ്റ ത്യാഗം സഹിക്കേണ്ടിവന്ന നിരവധി സഖാക്കളുണ്ട്. സ്വന്തം ജീവിതം പ്രസ്ഥാനത്തിനായി സമര്‍പ്പിച്ചവര്‍, മരണതുല്യമായ ജീവിതം ഏറ്റുവാങ്ങേണ്ടിവന്നവര്‍, ത്യാഗത്തിന്റെ മൂര്‍ത്തീഭാവങ്ങളായി ജീവിതം തള്ളിനീക്കേണ്ടിവന്നവര്‍, ഇവരുടെയെല്ലാം സമര്‍പ്പിതജീവിതമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയെടുത്തത്. നമ്മുടെ നാടിന്റെ മാറ്റങ്ങള്‍ക്ക് അടിസ്ഥാനമായിത്തീര്‍ന്നതും ഇത്തരത്തിലുള്ള ജീവിതങ്ങളാണ്. അത്തരം നിരവധി ജീവിതങ്ങളുടെ നേര്‍ച്ചിത്രം അവതരിപ്പിക്കുന്നതാണ് കെ ബാലകൃഷ്ണന്റെ വിപ്ലവപ്പാതയിലെ ആദ്യപഥികര്‍ എന്ന പുസ്തകം. മലബാറില്‍, പ്രത്യേകിച്ചും ഇത്തരം പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇത് എഴുതിയിട്ടുള്ളത്. എം വി ഗോവിന്ദന്‍മാസ്റ്റര്‍
Write a review on this book!. Write Your Review about വിപ്ലവപാതയിലെ ആദ്യ പഥികർ Other InformationThis book has been viewed by users 34 times