Book Name in English : Vishnuprasadinte Theranjedutha Kavithakal
“കേരളത്തിലെ അതിഗംഭീരരും അല്ലാത്തവരുമായ കവികൾക്കിടയിൽ ഒരു പരൽമീനിൻ്റെ ജലവഴിയെങ്കിലും തനിക്കും ഉണ്ടെന്നു വിശ്വസിക്കുന്ന കവിയാണ് വിഷ്ണുപ്രസാദ്. ഒരു റബ്ബർമരത്തിന്‍റെ തടിയിൽ ദിവസവും കത്തികൊണ്ട് പാലു വരച്ചെടുക്കുന്നതുപോലെ കവിതയിൽ ഒരു ടാപ്പിങ്‌തൊഴിലാളിയായി പ്രവർത്തിക്കുന്നു എന്ന് സ്വയം വിശേഷിപ്പിക്കുന്ന കവി.
പല രൂപങ്ങളിലും പല മുഖങ്ങളിലും പല ശബ്ദങ്ങളിലും സംവദിക്കാൻ ശേഷിയുള്ള കവിതകളാണ് വിഷ്‌ണുപ്രസാദിന്‍റേത്. കവിതയുടെ ബാഹ്യനിയമങ്ങളൊന്നും വിഷ്‌ണുപ്രസാദിന്‍റെ കാവ്യലോകനിയമങ്ങളെ ബാധിക്കുന്നില്ല. തുളുമ്പിനിൽക്കുന്ന വൈകാരികമുഹൂർത്തങ്ങൾ കവിതയിലുണ്ടായിരിക്കണമെന്ന ഗതകാലശാസനകളെ അത് ഗൗനിക്കുന്നില്ല. മുൻകാലകവിതകൾ സഞ്ചരിച്ച വഴിയുടെ ഉന്നങ്ങളെ തെറ്റിക്കുന്ന ഈ കവിതകൾ. അവയുടെ ഉന്നമെന്തെന്ന് ഉന്നയിക്കുന്നതുപോലുമില്ല.
-എസ്. ശാരദക്കുട്ടിWrite a review on this book!. Write Your Review about വിഷ്ണുപ്രസാദിന്റെ തെരഞ്ഞെടുത്ത കവിതകൾ Other InformationThis book has been viewed by users 6 times