Book Name in English : Visudha Khuranu Vazhanguka
ഇസ്ലാം എന്ന് പറയുന്നത് ഭയമില്ലായ്മയാണ് എന്ന് ഈ ഗ്രന്ഥത്തിലൂടെ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ സമര്‍ത്ഥിക്കുന്ന കാര്യങ്ങള്‍, ഏതൊരു പഠിതാവിനും പകര്‍ത്താവുന്നതും വേണമെന്നുണ്ടെങ്കില്‍, അതില്‍ ഓരോന്നും ഓരോ പുസ്തകമായി രൂപാന്തരപ്പെടുത്താവുന്നതുമാണ്. സ്ത്രീയുടെ സ്വത്താവകാശം അല്ലെങ്കില്‍ സാമ്പത്തിക മാനേജ്മെന്‍റും വളരെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഈ മേഖലയിലെ പ്രശ്നങ്ങളെ ഇസ്ലാമിക വീക്ഷണകോണില്‍നിന്നുകൊണ്ട്, ഗ്രന്ഥകര്‍ത്താവ് മനോഹരമായി വിലയിരുത്തുന്നു. ഈ ലോകത്തെ ജീവിതം നശ്വരമാണെന്നും സ്ഥായിയായ ഒരു ജീവിതത്തിലേക്ക് മുതല്‍ക്കൂട്ടുണ്ടാക്കുകയാണ് ഈ ലോകത്തുള്ള ദൗത്യമെന്നുമുള്ള ഇസ്ലാമിന്‍റെ അടിസ്ഥാന പ്രമാണത്തെ പരലോകജീവിതത്തെപ്പറ്റി അദ്ദേഹം എഴുതിയിട്ടുള്ള വരികളില്‍ സമര്‍ത്ഥമായി വിശദീകരിച്ചിട്ടുണ്ട്. ’വിശുദ്ധ ഖുര്‍ ആന്‍റെ’ നിത്യനൂതനത്വത്തെക്കുറിച്ചും ശാസ്ത്രീയ സത്യങ്ങളെക്കുറിച്ചും അവതരിപ്പിക്കുന്ന കൃതി.
ഇ.ടി. മുഹമ്മദ് ബഷീര്‍ (M.P.)Write a review on this book!. Write Your Review about വിശുദ്ധ ഖുര്‍ആന് വഴങ്ങുക Other InformationThis book has been viewed by users 554 times