Book Name in English : Vivekanandan ( Sargatmaka Sannyasathinte Silpi )
വിപ്ലവകരമായ അഭിമുഖീകരണത്തിൻ്റെ വിവിധതലങ്ങളെക്കുറി ച്ചാണ് ശ്രീ. കെ.എസ്. സദാനന്ദൻ്റെ ഗ്രന്ഥം നമ്മോടു സംസാരിക്കുന്നത്. വിവേകാനന്ദസാഹിത്യസർവ്വസ്വത്തിൻ്റെ വിവിധഭാഗങ്ങളിലായി ചിതറിക്കി ടക്കുന്ന ആശയാവലികളെ കോർത്തിണക്കി പ്രമേയനിഷ്ഠമായി വിവേകാനന്ദനെ പുനരവതരിപ്പിക്കാനാണ് ഇതിലൂടെ ഗ്രന്ഥകാരൻ ശ്രമിക്കുന്നത്. അതുവഴി ആധുനികമായ ലോകാവബോധത്തിന്റെ പ്രതിനിധിയായ വിവേകാനന്ദനെ വായനക്കാർക്കു മുന്നിലേക്ക് ആനയി ക്കാനും. ഹൈന്ദവവർഗ്ഗീയവാദികൾമുതൽ മതത്തെ ആചാരംമാത്ര മായി കാണുന്ന യാഥാസ്ഥിതികമതവിശ്വാസികൾവരെ വിവേകാനന്ദന്റെ പാരമ്പര്യത്തെ കൈയടക്കിക്കൊണ്ടിരിക്കുന്ന വർത്തമാനകാലയളവിൽ അതിനെതിരായ സമർത്ഥവും സമഗ്രവുമായ ഒരു പ്രതിരോധമായി ഈ അവതരണം മാറിത്തീരുന്നുണ്ട്.
ഈ നിലയിൽ സ്വാമി വിവേകാനന്ദൻ്റെ വിചാരലോകത്തിന്റെയും ജീവിതവഴികളുടെയും വിപുലമായ പരിശോധനയിലൂടെ അദ്ദേഹത്തെ ആധുനികമായ മൂല്യബോധത്തിൻ്റെ പ്രതിനിധിയായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണിത്.
Write a review on this book!. Write Your Review about വിവേകാനന്ദൻ - സർഗാത്മക സംന്യാസത്തിന്റെ ശില്‌പി - Other InformationThis book has been viewed by users 25 times