Book Name in English : Yethra Hridhayamee Jeevitham
“എനിക്ക് ജീവിതം മടുത്തു“ എന്നോ, “ഒന്ന് മരിച്ചുകിട്ടിയാൽ മതി, അനുഭവിച്ചു മടുത്തു“ എന്നോ ജിവിതത്തോട് പറയാത്ത മനുഷ്യരില്ല. ജീവിതം പലർക്കും അപരിഹാര്യമായ ഒരു പ്രശ്‌നമാണ്. ആവർത്തിച്ചു മടുക്കുന്ന ദിവസങ്ങളുടെ സമാഹാരമായും നിരന്തരം പരാതി പറയാനുള്ള ഒരു കാരണമായും ജീവിതത്തെ കാണുന്ന മനുഷ്യമുടെ മനോഭാവത്തെ അട്ടിമറിക്കുന്ന ഉൾക്കാഴ്‌ച്ചകളുടെ പുസ്‌തകമാണിത്’. ജീവിതത്തെ ആനന്ദത്തോടെ സ്വീകരിക്കാൻ നമ്മെ പ്രാപ്‌തമാക്കുന്ന ചില പാഠങ്ങളും സൂത്രവാക്യങ്ങളുമാണ് ഈ പുസ്‌തകം മുന്നോട്ട് വയ്ക്കുന്നത്. ജീവിതത്തെ ഒരു സാധ്യതയായി, ഒരു അനുഭൂതിയായി, ഒരു മധുര ഗാനം പോലെ ആഴങ്ങളിൽ തൊട്ടു സ്വീകരിക്കാൻ കഴിയുന്ന ഒരുമ്മയായി അനുഭവിക്കാൻ ഈ പുസ്‌തകം നമ്മെ പ്രാപ്‌തമാക്കുന്നു. ജീവിക്കുക എന്ന കല പരിചയമില്ലാത്തതു കൊണ്ട് മാത്രം ജീവിതത്തോട് തോറ്റു തൊപ്പിയിടുന്ന നമ്മെ സാധു മനുഷ്യരെ ജീവിച്ചു വിജയിക്കാൻ കരുത്തു ഉള്ളവരാക്കുകയാണ് എത്ര ഹൃദ്യമീ ജീവിതം Write a review on this book!. Write Your Review about എത്ര ഹൃദ്യമീ ജീവിതം Other InformationThis book has been viewed by users 1 times