Book Name in English : Adiyalappan
കാലത്തിന്‍റെ മേഘപ്പുരകളിലേക്ക് പിന്‍വാങ്ങിയെങ്കിലും ചങ്കിലെ അവസാനതുള്ളി ചോരയും ഊര്‍ന്നുപോകുംവരെ മാറ്റത്തിന് മാത്രം വിജയമോതിക്കൊടുത്ത രക്തസാക്ഷികള്‍... അന്യായം കണ്ടാല്‍ ചോര തിളയ്ക്കുമെങ്കില്‍ നിങ്ങളെ ഞാന്‍ സഖാവേ എന്ന് വിളിച്ചോട്ടെ എന്ന് പറഞ്ഞ ചെഗുവേരയുടെ പിന്‍ഗാമികള്‍... ജാതിക്കും മതത്തിനുമപ്പുറം മനുഷ്യസ്നേഹമാണ് വലുതെന്ന് പറയാന്‍ പഠിപ്പിച്ച ചെങ്കൊടിക്ക് താഴെ പൂത്ത വാകമരങ്ങളുടെ തണലില്‍ ചുവന്ന പൂക്കള്‍ പട്ടുമെത്ത വിരിച്ച അസ്ഥിത്തറയില്‍ ചെവിയോര്‍ത്താല്‍ ഇപ്പോഴും കേള്‍ക്കാം, ചവിട്ടിനിന്ന മണ്ണ് നഷ്ടപ്പെടാതിരിക്കാന്‍ നീലകണ്ഠനും ഭാര്‍ഗ്ഗവിയും മുഴക്കിയ വര്‍ഗ്ഗസമരത്തിന്‍റെ ഉറച്ച മുദ്രാവാക്യം. ഈങ്ക്വിലാബ് സിന്ദാബാദ്... കാരണം അവര്‍ അന്നും ഇന്നും എപ്പോഴും പരസ്പരം അഭിസംബോധന ചെയ്തിരുന്നത്ڇ’സഖാവേ’ എന്നാണ്.“
ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്‍റെ ബാക്കിപത്രം. കേരളത്തിന്‍റെ ചരിത്രത്തില്‍ തമസ്കരിക്കപ്പെട്ടുപോയ വിപ്ലവനായകന്മാരായ പി.ആര്‍. വാസു, കായലില്‍ ഭാസ്കരന്‍, എസ്.എന്‍. തങ്കപ്പന്‍, കള്ളിക്കാട് സഹദേവന്‍, ദിവാകരസ്വാമി, മാമ്പൂത്തൈ തങ്കപ്പന്‍, കന്നേ പുതുവലില്‍ സഹദേവന്‍, ചാലിങ്കല്‍ രാഘവന്‍, മന്ദാകിനി സഖാവ്, ഇന്നും കര്‍മ്മനിരതനായ കരുണാകര സഖാവ് തുടങ്ങി കുടികിടപ്പ് സമരത്തിന്‍റെ ധീരസഖാക്കളുടെ ആത്മസമര്‍പ്പണത്തിലൂടെ ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന നോവല്‍.Write a review on this book!. Write Your Review about അടിയളപ്പന്‍ Other InformationThis book has been viewed by users 35 times