Book Name in English : Aanju Kothunna Anubhavangal
പ്രതീക്ഷ, ജീവിതാസക്തി,അവഗണന, തള്ളിപ്പറയല്‍,വേര്‍പിരിയല്‍,കത്തിരിപ്പ് ,നിഗൂഡത,മരണം..................യാഥാര്‍ഥ്യത്തിന്റെ വവ്യത്യസ്ഥ മുഖങ്ങള്‍ അനാവരണം ചെയ്യുന്ന പുസ്തകം.
മലയാള മനോരമയുടെ എഡിറ്റ് പേജിലും ഞ്ഞായറാഴ്ചപതിപ്പിലും എഴുതിയ 25 ലേഖനങ്ങള്‍.
മരണത്തിന്റെ വഴുക്കുപാതയില്‍ പ്രവേശിച്ചുകഴിഞ്ഞവര്‍ മരണം സൃഷ്ടിച്ചവേര്‍പാടിന്റെ വേദന, ജീവിച്ചുതീര്‍ക്കുന്നവര്‍,മരണത്തിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉദ്വേഗവും ഉത്കണ്ഠയും, മരണവും വേര്‍പാടും വഴിയായ പ്രണയം നഷ്ടം എന്നിങ്ങനെ പലശ്രുതികളിലും കാലങ്ങളിലുമായി ഈകേന്ദ്രപ്രമേയങ്ങള്‍ വീണ്ടും വീണ്ടും വിസ്തരിക്കപ്പെടുന്നു.അതു കോണ്ടുതന്നെ നേരിയ വിഷാദത്താലും അനുപാദത്താലും ആര്‍ദ്രമാക്കപ്പെടുന്ന ഒരു വായനാനുഭവമാണ് ഈ പുസ്തകം.
രവീന്ദ്രന്‍.
ഒരുപാട് മാന്ത്രികശക്തികളുള്ള വിഷയങ്ങളാണ്, കാത്തിരിപ്പും വേര്‍പിരിയലും,മരണവും മനുഷ്യന്റെ മനശ്ശാന്തിക്കെതിരെ ബാഹ്യലോകം തിരിച്ചുവിടുന്ന യാതനകളണിവ ആഞുകൊത്തുന്ന ഈ അനുഭവങ്ങള്‍ എഴുത്തുകാരനെ മാത്രം വലയം ചെയ്തു പീഢിപ്പിക്കുന്ന പ്രശ്നങ്ങളല്ല മനുഷ്യരാശിക്ക് പൊതുവായിട്ടുള്ള പ്രശ്നങ്ങളാണ്.
കെ പി അപ്പന്‍
അഭിമുഖകുറിപ്പുകള്‍ക്ക് ഒരു പുതിയ ദിശ ജീവിതത്തില്‍ നിന്നും ജീവിതത്തിലേക്കു ചായുന്ന സൗഹൃദത്തിന്റെ സത്യം ഈ സൗഹൃദത്തിന്റ സത്യം ഈ കൃതിയിലുണ്ട് , ചില ലേഖനങ്ങളുടെ അവസാനം മരണതീയ്യതി ചേര്‍ത്തു കാണുമ്പോള്‍ നാം വേദനിക്കുന്നു.
ഒ പി രാജ് മോഹന്‍
Write a review on this book!. Write Your Review about ആഞ്ഞുകൊത്തുന്ന അനുഭവങ്ങള്‍ Other InformationThis book has been viewed by users 2563 times