Book Name in English : Ente cheriya kathakal
ശ്രീധരൻ മാസ്റ്റർ രചിച്ച ഈ പുസ്‌തകം ജീവചരിത്രമല്ല, പക്ഷേ ജീവിതമുണ്ടതിൽ. ഈ ഗ്രന്ഥം കെട്ടിച്ചമച്ച കഥകളുമല്ല, കാരണം, ജീവിച്ചിരുന്ന പലരും ഇതിലെ കഥാപാത്രങ്ങളാണ്. മാസ്റ്ററുടെ ജീവിതത്തിലൂടെ കടന്നു പോയവരും മാസ്റ്റർ നിരീക്ഷിച്ച് മനസ്സിലാക്കിയതും ഈ പുസ്‌തകത്തിന്റെ താളുകളിൽ നിറഞ്ഞു നിൽക്കുന്നു. ഈ പുസ്‌തകത്തിൽ നിറയെ കൊച്ചുകൊച്ച് വിവരണങ്ങളാണ്. ഓരോ വിവരണവും ഒരു കഥയോ അനുഭവമോ ആണ്. സങ്കീർണ്ണത ഒട്ടുമില്ലാതെയാണ് പുസ്തകത്തിൻ്റെ രചന. വളരെ ലളിതമായ ഭാഷയിൽ രചിച്ച ഈ ഗ്രന്ഥത്തിന് സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും തിളങ്ങുന്ന മുഖമുദ്രകളുണ്ട്. അത് മനോഹരമായ അനുഭവങ്ങളെ പങ്കുവെയ്ക്കുന്നു.
- ഡോ. മുഹമ്മദ് അലിWrite a review on this book!. Write Your Review about എന്റെ ചെറിയ കഥകൾ Other InformationThis book has been viewed by users 284 times