Book Name in English : Aindrikam
എട്ട് സ്ത്രീകഥാപാത്രങ്ങളും അവരുടെ സംഘർഷങ്ങളും, അവർ ജീവിതത്തിൽ നേരിടുന്ന കാഴ്ചയും ഈ നോവലിലൂടെ നമുക്ക് കാണാം. അവയെ വ്യത്യസ്തമായി അവതരിപ്പിക്കാൻ എഴുത്തുകാരി ഉപയോഗപ്പെടുത്തിയതു കത്തുകളിലൂടെയാണ്. വർഷങ്ങളുടെ അകലത്തിൽ കാതുകൾ എത്തിക്കുന്ന സന്ദേശങ്ങൾ ദേവർച്ചയിലെ അഗ്രഹാര വീടുകളിൽ ഇന്ദുഗോപൻ എത്തിക്കുമ്പോൾ ചുരുളഴിയുന്നത് പലരുടെയും ഭൂതവും വർത്തമാനകാലങ്ങളുമാണ്. അവയിൽ നഷ്ടപ്പെട്ടുപോയ അനേകം സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ട്. എന്നാൽ കാലത്തിന് അതീതമായ ചില ആനന്ദങ്ങളും നിഗൂഢതകളും കഥാപാത്രങ്ങളുടെ ഭാവി നിർണയിക്കുന്നു.
ദേവർച്ചയിൽ ജീവിതങ്ങൾ പറഞ്ഞുതുടങ്ങിയെങ്കിലും അവയിലൂടെ മഹാഭാരത ഐതിഹ്യത്തിലൂടെ ഇന്നിന്റെ ലോകത്തു അർദ്ധനാരീശ്വര സങ്കൽപ്പവും ഈ കാലഘട്ടത്തിലെത്തി നിൽക്കുന്ന അവരുടെ ജീവിത ഗതിവിഗതികളിലൂടെയും സമൂഹത്തിനോട് പല ചോദ്യങ്ങളും , അവയ്ക്കുള്ള ഉത്തരങ്ങളും ഐന്ത്രികം നമുക്ക് മുന്നിൽ വെക്കുന്നു.Write a review on this book!. Write Your Review about ഐന്ത്രികം Other InformationThis book has been viewed by users 514 times