Book Name in English : Oru Avadhoothante Aathmakadha -2 Volume-
ഒരു അവധൂതന്റെ ആത്മകഥ Vol 1 and Vol 2
ഗര്‍ജ്ജിക്കുന്ന നിശ്ശബ്ദത
വിധിക്കപ്പെട്ടവന്റെ ചിന്ത
1) വിധിക്കപ്പെട്ടവന്റെ ചിത Vol 1
കേരളത്തിലെ ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തില്‍ ജനിച്ച് ഹിമാലയത്തിന്റെ ഉന്നതങ്ങളിലെത്തിയ ഒരു മഹാസന്ന്യാസിയുടെ ആത്മീയ യാത്രയാണ് ഈ പുസ്തകം. ഒരേസമയം ശാസ്ത്രീയമെന്നും അശാസ്ത്രീയമെന്നും തോന്നിപ്പിക്കുന്ന തരത്തിലുള്ള അനുഭവ വിവരണങ്ങള്‍ താന്‍ അനുഭവിച്ച പീഢകളും ദുരിതങ്ങളും യാത്രയുടെ ദുര്‍ഘടമായ വീഥികളിലൂടെയുള്ള സഞ്ചാരങ്ങളിലൂടെ നമ്മെ അനുഭവിപ്പിക്കുന്നു. ഭാരതീയ സംസ്‌കാരത്തിന്റെ സിദ്ധിവൈഭവം ആര്‍ജ്ജിച്ച അവധൂതന്റെ ആത്മകഥ നമ്മെ കൂടുതല്‍ ഈശ്വരനിലേക്കും പ്രകൃതിയിലേക്കും അടുപ്പിക്കുന്നു.
2) ഗര്‍ജ്ജിക്കുന്ന നിശ്ശബ്ദത Vol 2
അവധൂത നാദാനന്ദയുടെ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച The Pyre of the Destined (വിധിക്കപ്പെട്ടവന്റെ ചിത) എന്ന ആത്മകഥയുടെ രണ്ടാംഭാഗമാണ് ‘ഗര്‍ജ്ജിക്കുന്ന നിശ്ശബ്ദത’ (Roaring Silence) സമുദ്രം പോലെ വിശാലമായ അവധൂത നാദാനന്ദയുടെ ഹൃദയത്തില്‍നിന്നുയരുന്ന മാസ്മരിക ഗര്‍ജ്ജനമാണ് ‘ഗര്‍ജ്ജിക്കുന്ന നിശ്ശബ്ദത’.
‘നിശ്ശബ്ദത ഗര്‍ജ്ജിച്ചു മഹാഭാരതം ഉണ്ടായി, നിശ്ശബ്ദത ഗര്‍ജ്ജിച്ചു ഭഗവദ്ഗീത സംഭവിച്ചു. നിശ്ശബ്ദത ഗര്‍ജ്ജിച്ചപ്പോള്‍ വ്യാസനില്‍ നിന്ന് സര്‍വ്വ ധര്‍മ്മശാസ്ത്രങ്ങളും പിറന്നു. നിശ്ശബ്ദത ഗര്‍ജ്ജിച്ചപ്പോള്‍ ഭാഷ്യവുമായി ശങ്കരാചാര്യര്‍ വന്നു.”
-സ്വാമി അഭയാനന്ദ സരസ്വതിWrite a review on this book!. Write Your Review about ഒരു അവധൂതന്റെ ആത്മകഥ -2 വോള്യം- Other InformationThis book has been viewed by users 2944 times