Book Name in English : Kunju Kunju Kathakalil Oru Athmakatha
മലയാളികളുടെ ഹൃദയത്തിൽ അഗാധമായ സർഗാത്മക പ്രതിഫലനങ്ങളുണ്ടാക്കിയ, നമ്മുടെ കാലത്തെ നിരന്തരവും നിത്യവുമായ പ്രചോദനങ്ങളിലൂടെ കൊണ്ടുപോയ വൈക്കം മുഹമ്മദ് ബഷീർ, വി എസ്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി ഒരുപാടു പേരെ ജീവൻ തുളുമ്പുന്ന വാക്കുകൾ കൊണ്ട് അടയാളപ്പെടുത്തുന്ന പുസ്തകം.
സ്വന്തം ബാല്യ കൗമാരങ്ങളിലെ കുഞ്ഞുകുഞ്ഞു ഓർമകളിൽ തുടങ്ങുകയും മലയാളികളുടെയെല്ലാം ആത്മകഥയുടെ ഭാഗമായി മാറിയവരിലേക്ക് പടരുകയും ചെയ്യുന്ന ഈ പുസ്‌തകം പൂർവ്വ മാതൃകകൾ ഇല്ലാത്ത വിധം പുതുമയുള്ളതാണ്.
ഒരു തരത്തിൽ ഓരോ മലയാളിയുടെയും ആത്മകഥയുടെ ഭാഗമായി നിറഞ്ഞു നിൽക്കുന്നവരിലേക്ക് നടത്തുന്ന നാസാധാരണമായ നോട്ടങ്ങൾ. മലയാളിയതയെ സ്വന്തം മെജവിക ബോധ്യങ്ങൾ കൊണ്ടും പ്രതിഭ കൊണ്ടും നിർവചിച്ച അതുല്യരായ മനുഷ്യരിലേക്ക് നടത്തുന്ന ഈ സഞ്ചാരം, ഒരേ സമയം പുരതിടവും ദേശവും ടാക്കീസും വായനശാലയും മുറിയുമാകുന്ന എഴുത്തിന്റെ മാന്ത്രികത അനുഭവപ്പെടുത്തുന്നു.Write a review on this book!. Write Your Review about കുഞ്ഞു കുഞ്ഞു കഥകളിൽ ഒരു ആത്മകഥ Other InformationThis book has been viewed by users 23 times