Book Name in English : Kudaliniyogam
ശിവസംഹിത ഭാരതീയ യോഗദർശനത്തിൻ്റെ ഏറ്റവും ആധികാരിക ഗ്രന്ഥമത്രേ. യോഗത്തെ നാലായി തിരിച്ചിട്ടുള്ളതിൽ ലയയോഗമെന്ന
വിഭാഗത്തിലാണിതിൻ്റെ സ്ഥാനം. ആത്മീയജീവശക്തിയായ കുണ്ഡലിനിശക്തിയെ ഉണർത്തുന്നതിനും അതു പരിചയി ക്കുന്നതിനും
സർവ്വജനങ്ങൾക്കും അതുപകരിപ്പിക്കുന്ന വിധം പ്രവർത്തിപ്പിക്കുന്നതി നുമുള്ള ശിക്ഷാക്രമങ്ങൾ ചേർത്തിട്ടുള്ള ഗ്രന്ഥമാണിത്.
അനേകം യോഗക്രമങ്ങളും മുദ്ര- ബന്ധനക്രിയകളും ഇതിൽ സവിസ്‌തരം പ്രതിപാദിച്ചിരിക്കുന്നു അതിരഹസ്യമാണ് മിക്ക ക്രിയകളും
യോഗദർശനം മോക്ഷത്തിനു പ്രാധാന്യമാണ്. മനസ്സിനെ യോഗക്രികളിലൂടെ സമാ ധിയിലേയ്ക്കു കൊണ്ടു പോകുമ്പോൾ
അനുഭവപ്പെടുന്ന അനേകം തടസ്സങ്ങളേയും വിശദമാക്കുന്നുണ്ടിതിൽ ഒരു യഥാർത്ഥ യോഗസാധകന് തൻ്റെ ലക്ഷ്യത്തിലെത്താനുള്ള ഉപദേശം
ഈ ഗ്രന്ഥം നൽകുന്നുണ്ട്. കുടുംബസ്ഥനായ യോഗിക്കും യോഗസാധന യിലൂടെ സമാധിയിലേയ്ക്കു പോകാനാകുമെന്ന് ഗ്രന്ഥം പ്രഘോഷിക്കുന്നു
കുണ്ഡലിനിയോഗ പൂർണ്ണമായി മനസ്സിലാവണമെങ്കിൽ അതിൻ്റെ ആത്മീയ ഭീക്ഷ കിട്ടിയിട്ടുണ്ടാവണം.
അപ്പോൾ ശരീരത്തിലും മനസ്സിലുമുണ്ടാകുന്ന കുമ്പനങ്ങൾ മന്ത്ര ജപത്തിലും ധ്യാനത്തിലും യോഗയിലും എല്ലാറ്റിലും പ്രതിഫലിക്കുന്നതിനാൽ
പുതിയ ഒരു ജീവിതം തന്നെ കണ്ടെത്താനാകും അതിനാൽ ഇത് ഗൃഹസ്ഥന്മാർക്ക് പ്രത്യേകം യോഗദർശനമാകും.
Write a review on this book!. Write Your Review about കുണ്ഡലിനിയോഗം Other InformationThis book has been viewed by users 8 times