Book Name in English : Kuthikkolayude Kalarahasyangal
ഊഷരവും ഉദാസീനവും ഏകാന്തവുമായ ചില വേളകളിൽ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയുടെ ശബ്ദതാരാവലി വെറുതേ മറിച്ചുനോക്കുക എന്റെ ശീലങ്ങളിലൊന്നാണ്. അപ്പോഴെല്ലാം, എനിക്കറിയാവുന്ന മലയാളവാക്കുകൾ എത്ര തുച്ഛം എന്നോർത്ത് ഞാൻ ലജ്ജിക്കാറുമുണ്ട്. ബിജുവിന്റെ കഥകൾ പലപ്പോഴും എനിക്ക് സമാനമായ അനുഭവങ്ങളാണ് നല്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ഒരു കഥയും ‘ഒരു കഥ മാത്രം’ ആയി വായിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. ഓരോ കഥയും അനേകം കഥകളുടെ വർണവും തിളക്കവുമുള്ള മനയോലയായി എന്റെ അബോധങ്ങളിൽ ചുട്ടികുത്തുന്നു. കഥാപരതയാൽ ഇത്രമേൽ നിബിഡമായ കഥകൾ മലയാളത്തിൽ അധികം വായിച്ചിട്ടില്ല. അതിവൈകാരികതയോ നാടകീയതയോ പ്രതിഫലിപ്പിക്കാത്തെ ഒരുതരം ഗൃഹാതുരത അവയെ ചൂഴ്ന്നുനില്ക്കുന്നുണ്ട്.
-എൻ. ശശിധരൻ
കടലോടികൾ, സസ്യങ്ങളുടെ സാമൂഹ്യശാസ്ത്രം, പൂഴിക്രിക്കറ്റ്, കുറ്റവും ശിക്ഷയും, നീല വാവ്, തോതോ മേരീസ് നാടൻ അടുക്കള, ചിരികളി പാതിരി… തുടങ്ങി പത്തുകഥകൾ.Write a review on this book!. Write Your Review about കുത്തിക്കൊലയുടെ കലാരഹസ്യങ്ങള്‍ Other InformationThis book has been viewed by users 623 times