Book Name in English : Koodiyalla Janikkunna Nerathum
തണുത്ത പ്രഭാതത്തില്‍ ഇളവെയില്‍ പരക്കുന്നതുപോലെ ഹൃദയത്തെ തലോടുന്ന കഥകള്‍. മനുഷ്യര്‍ തമ്മില്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിനിമയം സാധ്യമാവുന്ന ഒരു കാലത്തെക്കുറിച്ചുള്ള പ്രതീക്ഷകളാണു് ഈ കഥകളുടെ ആദ്യ പ്രചോദനം. കഥകളില്‍ ആവിഷ്കരിക്കപ്പെടുന്ന ലോകം കുടുംബബന്ധങ്ങളുടെ നൈമിഷികാഹ്ലാദങ്ങളും ലോല ദുഃഖങ്ങളുമാണെങ്കിലും അതിനെയെല്ലാം കവര്‍ന്നു നില്‍ക്കുന്ന ആദ്ധ്യാത്മികമായ ഒരു സൂര്യവെളിച്ചം ഈ കഥകളെ ഭാരതീയമായ ഒരു ദാര്‍ശനികധാരയോടടുപ്പിക്കുന്നുണ്ടു്. അരനൂറ്റാണ്ടിലേറെക്കാലമായി മലയാള ഭാഷയുടെ കാതലില്‍ കൊത്തുപണി ചെയ്തു കൊണ്ടിരിക്കുന്ന എസ്.കെ.വസന്തന്റെ കഥകളുടെ സമാഹാരം.
Write a review on this book!. Write Your Review about കൂടിയല്ല ജനിക്കുന്ന നേരത്തും Other InformationThis book has been viewed by users 4177 times