Book Name in English : Janaprathinidhikal: Parivarthanathinte Vakthaakkal
ജനപ്രതിനിധികളെ സംബന്ധിച്ചിടത്തോളം പരിശീലനം അനിവാര്യമായ ഘടകമാണ്. വിദ്യാസമ്പന്നരായ വ്യക്തികൾ പോലും ഇതിൻ്റെ ഭാഗമാകണം. കാരണം നമ്മുടെ ചുറ്റുപാടുകൾ മാറുകയാണ്. വികസനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. അതിനാൽ കാലത്തിനനുസരിച്ചുള്ള മാറ്റം ഉൾക്കൊള്ളാനുള്ള കഴിവ് ഓരോ ജനപ്രതിനിധിക്കും ആവശ്യമാണ്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻ്റ് സ്റ്റഡീസ് കെ.പി.സി. സിയുടെ പരിശീലന-അക്കാദമിക് സ്ഥാപനമാണ്. രണ്ട് ദൗത്യങ്ങളാണ് സ്ഥാപനം ഏറ്റെടുത്തിട്ടുള്ളത്. അതിലൊന്ന് ജനപ്രതിനിധികളുടെ കാര്യശേഷി വർദ്ധിപ്പിക്കുവാൻ വേണ്ട പരിശീലനം നൽകുക എന്നതും രണ്ടാമതായി അതിനുതകുന്ന ഗുണമേന്മയുള്ള കൈപ്പുസ്‌തകം തുടർ വായനയ്ക്കായി തയ്യാറാക്കുക എന്നുള്ളതുമാണ്. ഈ രണ്ട് പ്രവർത്തനങ്ങളിലൂടെയും പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ പ്രാദേശിക വികസനത്തിൽ നേതൃപരമായ പങ്കുവയ്ക്കാൻ സജ്ജരാക്കുകയാണ് ഉദ്ദേശിക്കുന്നത്.
മുഖവുരയിൽ നിന്ന് /അഡ്വ സണ്ണി ജോസഫ്
കെ പി സി സി പ്രസിഡൻ്റ്Write a review on this book!. Write Your Review about ജനപ്രതിനിധികൾ- പരിവർത്തനത്തിൻ്റെ വക്താക്കൾ Other InformationThis book has been viewed by users 7 times