Book Name in English : Niyamasabhayile Ayyankali
അയ്യൻകാളി നിയമസഭയ്ക്ക് അകത്തും പുറത്തും ഒരേപോലെ അക്ഷീണം പോരാടി എന്നത് അനിഷേധ്യമായ വസ്തുതയാണ്. നിയമസഭയ്ക്ക് പുറത്ത് - അതായത് സമൂഹത്തിൽ - അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ യഥാതഥം വിലയിരുത്തുന്നതിന് പരിമിതികൾ ഉണ്ട്. എന്നാൽ അദ്ദേഹത്തിന്റെ സിംഹഗർജനങ്ങൾ അധികാരത്തിന്റെ പ്രഭവകേന്ദ്രമായ നിയമസഭയേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം കുടികൊള്ളുന്ന അന്നത്തെ രാജകീയ സർക്കാരിനെയും കിടിലംകൊള്ളിച്ചു. തന്റെ നിയമസഭയിലെ പോരാട്ടങ്ങൾ സഭാരേഖകളിൽ സ്ഥാനം പിടിച്ചു എന്നത് അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരായ അധഃസ്ഥിതർക്കു മാത്രമല്ല സമൂഹത്തിലെ എല്ലാ മനുഷ്യജീവികൾക്കും അഭിമാനത്തിന് വക നൽകുന്നു.Write a review on this book!. Write Your Review about നിയമസഭയിലെ അയ്യങ്കാളി Other InformationThis book has been viewed by users 765 times