Book Name in English : Paadunnu Paazhmulam Thandupole
ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ അക്ഷരവെളിച്ചം ആസ്വദിക്കാനാവാതെ, അരവയറിൽ മുണ്ട് മുറുക്കേണ്ടി വന്ന ദരിദ്രബാല്യത്തിൽ, പതിനൊന്നാം വയസ്സിൽ പഠിപ്പുപേക്ഷിച്ചു പാടത്തു പണിക്കിറങ്ങേണ്ടി വന്ന ഒരാൾ.
ആ അവസ്ഥയിൽ നിന്ന് അവിശ്വസനീയങ്ങളായ അജ്ഞാത സാഹചര്യങ്ങളുടെ, അനേകം ഇടപെടലുകളിലൂടെ അമേരിക്കൻ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച, ആദ്യത്തെ ഇന്ത്യൻ ഭാഷാഗ്രന്ഥത്തിന്റെ രചയിതാവ് എന്ന നിലയിലുള്ള ചരിത്ര നിയോഗം. ആ ജീവിതകാലത്തിൻ്റെ കണ്ണീരും പുഞ്ചിരിയും കോറിയിട്ട ചോരപ്പാടുകളാണ് ഈ അനുഭവക്കുറിപ്പുകൾ
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഇന്ത്യൻ ഗ്രാമഗലികളിലെ സാധാരണ മനുഷ്യരുടെ ജീവിതസഹനത്തിന്റെ നേർക്കാഴ്‌ചകൾ.
അവ സ്വന്തം ജീവിതത്തിൻ്റെ കണ്ണാടിയിലൂടെ പ്രതിഫലിപ്പിക്കുന്ന ആത്മതർപ്പണങ്ങൾ. ഇനിയെന്ത് എന്ന സന്ദേഹവുമായി ഇരുട്ടിൽ നിൽക്കുന്ന എക്കാലത്തെയും മനുഷ്യന് അടുത്ത ചുവടു വയ്ക്കാനും ആത്മപ്രകാശം പ്രസരിപ്പിക്കാനും പര്യാപ്‌തമായ, ചൂണ്ടുപലകയാകുന്ന രചന.Write a review on this book!. Write Your Review about പാടുന്നു പാഴ്‌മുളം തണ്ടുപോലെ Other InformationThis book has been viewed by users 30 times