Book Name in English : Prakrithee Rakshathi Rakshitha
കവയിത്രി, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയയായ കോമളവല്ലി അമ്മ വൈജ്ഞാനിക സാഹിത്യത്തിൽ രചിക്കുന്ന ആദ്യ കൃതിയാണ് ’പ്രകൃതീ രക്ഷതി രക്ഷിത’. ജലസേചന വകുപ്പിൽ ജൂനിയർ എഞ്ചിനീയർ മുതൽ ചീഫ് എഞ്ചിനീയർ പദവിവരെയുള്ള 32 വർഷത്തെ പ്രവൃത്തി പരിജ്ഞാനം ഈ ഗ്രന്ഥത്തിൻ്റെ രചനയ്ക്ക് സഹായകമായിട്ടുണ്ട്. ഭൂമി പരിപാലനവും ജലസംരക്ഷണവുമാണ് ഈ കൃതിയിലെ മുഖ്യപ്രമേയങ്ങൾ. പരിസ്ഥിതി സംരക്ഷണത്തിൽ മുതിർന്ന തലമുറ ബോധവാന്മാരാണെങ്കിലും, യുവാക്കളിൽ നല്ലൊരു വിഭാഗം ഈ വിഷയത്തിൽ ഇന്നും അജ്ഞരാണ്. അതിനാൽ യുവാക്കളെ സംബോധന ചെയ്‌താണ് ഈ കൃതി രചിച്ചിരിക്കുന്നത്. ഭൂമിയേയും ജലത്തേയും സംരക്ഷിക്കാൻ പഠിപ്പിക്കുന്ന കൃതി കൂടിയാണിത്. വൈജ്ഞാനിക സാഹിത്യത്തിൽ ഇനിയും കൂടുതൽ കൃതികൾ രചിക്കാൻ കോമളവല്ലിക്കു കഴിയട്ടെ എന്ന ആശംസയോടെ ഈ കൃതി വായനക്കാർക്കായി സമർപ്പിക്കുന്നു.
---ഡോ. എം.ആർ. തമ്പാൻWrite a review on this book!. Write Your Review about പ്രകൃതീ രക്ഷതി രക്ഷിതാ Other InformationThis book has been viewed by users 102 times