Book Name in English : Budhanum Kunjumeriyum
ഈ കഥകളിലെ ആഖ്യാനഭാഷ ചിലപ്പോൾ കാവ്യാത്മകമായും മറ്റു ചിലപ്പോൾ മണ്ണിലുറച്ചും നിൽക്കുന്നത് കാണാം. ഭാഷയിലെ സൂക്ഷ്മതകൾ സന്ദര്ഭങ്ങൾക്കിണങ്ങും വിധത്തിൽ വിന്യസിക്കുകയും ഭാവപരമായ പൂർണതക്കായി യത്നിക്കുകയും ചെയ്യുകയാണെന്ന് തോന്നും. സ്നേഹത്തിന്റെ ആഴവും പിണക്കങ്ങളുടെ പരപ്പും തുന്നിച്ചേർക്കുന്ന തരത്തിലാണ് കഥാകാരൻ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്. പ്രണയം എന്നത് ആർക്കും പൂർണമായി തുറന്നുകാണാനാവാത്ത നിധിപേടകമായി മാറുന്ന ഈ കഥകളിൽ വൈവിധ്യമാർന്ന ഭാഷാപ്രയോഗങ്ങൾ കാണാമെങ്കിലും അവയൊക്കെ പ്രണയഭാവത്തിനു മുമ്പിൽ അപൂര്‌ണമായി അവശേഷിക്കുന്നതായും കാണാം.Write a review on this book!. Write Your Review about ബുദ്ധനും കുഞ്ഞുമേരിയും Other InformationThis book has been viewed by users 144 times