Book Name in English : Bhoomi Oreoridam
സമകാലിക ജീവിതസമസ്യകളോട് പ്രതികരിക്കുന്ന ജീവത്തായ കവിതകളുടെ സമാഹാരമാണ് കെ ആര്‍ രാമചന്ദ്രന്റെ ഭൂമി ഒരേയിടം. ദുരൂഹതകളും ദുര്‍ഗ്രഹതകളുമില്ലാത്ത പ്രതിപാദനരീതിയാണ് രാമചന്ദ്രന്റേത്. നല്ല വാക്കും ആദര്‍ശധീരതയും അറിവും വിശു ദ്ധിയും കരുണയും നന്മയും നഷ്ടപ്പെട്ടുപോയ ഇന്നിനെക്കുറിച്ചുള്ള വ്യാകുലതകളാണ് രാമചന്ദ്രന്റെ കവിതകളിലൂടെ പ്രകടമാവുന്നത്. ജീവിതത്തെ ശക്തമായും അഗാധമായും ഈ കവിതകള്‍ സ്പര്‍ശിക്കുന്നു.
Write a review on this book!. Write Your Review about ഭൂമി ഒരേയിടം Other InformationThis book has been viewed by users 1226 times