Book Name in English : Manal Nurakal
അവനവനോടുത്തന്നെ പ്രണയത്തിലാകുന്ന ചില മനുഷ്യരുണ്ട്. തടാകത്തിലെ സ്വ ന്തം പ്രതിബിംബം കണ്ട് അതിൽ പെട്ടുപോകുന്ന നാർസസിൻ്റെ കഥയല്ലിത്. ഉത്തമഗീതത്തിൻ്റെ ഭാഷയിൽ മറ്റുള്ളവരുടെ മുന്തിരിത്തോപ്പുകൾക്ക് കാവൽ നിന്നിട്ട് സ്വന്തം തോപ്പുകൾ കാണാതെ പോയെന്ന് സങ്കടമില്ലാത്ത മനുഷ്യർ. അഗാധമായ സ്നേഹത്തിൻ്റെ പെരുവെള്ളപ്പാച്ചിലിൽ ഒരു കരിയില ചുഴിയിൽ പെടുകയാണ്. ഒറ്റനോട്ടത്തിൽ യാചകരെക്കാൾ യാചകരായി തോന്നുന്ന അ ത്തരം ചില മനുഷ്യർ പെട്ടെന്നൊരു ദിവസം പൊങ്കൽകുടം പോലെ കവിഞ്ഞൊ ഴുകിയ കഥയാണ് ഓരോ മിസ്റ്റിക്കിൻ്റെയും ആത്മരേഖ. നിശ്ചലമാകാനും നിശ്ശ ബ്ദനാകാനുമാണ് ഈ പുസ്‌തകം വായനക്കാരനെ ക്ഷണിക്കുന്നത്. എല്ലാ ക്ഷണവും അകത്തേക്കുള്ളതാണ്
-ബോബി ജോസ് കപൂച്ചിൻ
വെളിച്ചംതേടൽത്തന്നെ ഒരു വെളിച്ചമാണ്. ജീവിതം കാലുഷ്യത്തിലേക്ക് ആഴ്ന്നു പോകുമ്പോൾ പ്രത്യാശയോടെ ഉണർന്നെഴുന്നേറ്റ് ഉറ്റുനോക്കാൻ തൊട്ടടുത്ത് ഇത്തിരി വെട്ടമുണ്ടാകുകയെന്നത് ഒരനുഗ്രഹമാണ്. ആ നന്മ നിറഞ്ഞ തുരു ത്തുകളുടെ കണ്ണികളിൽ ഒന്നാണ് ഈ പുസ്‌തകം. ധ്യാനംപോലെ ആറ്റിക്കുറുക്കി എഴുതിയ വാക്കുകൾ. ഒന്നും നീട്ടി വലിച്ചു പറയുന്നില്ല. ഉള്ളത് കൃത്യമായി. ശാന്തമായി പറഞ്ഞു പോകുന്നു. ജീവിതത്തെ സ്പർശിക്കുന്ന പല വിഷയങ്ങളും തൊട്ടു പോകുന്നു. പിണങ്ങി നില്ക്കുന്ന ഇടങ്ങളെയെല്ലാം ഇണക്കുന്ന സ്നേ ഹാർദ്രമായ കുറിപ്പുകളുടെ കുഞ്ഞരുവി.
-ഷൗക്കത്ത്Write a review on this book!. Write Your Review about മണൽ നുരകൾ Other InformationThis book has been viewed by users 128 times