Book Name in English : Marathine Thirichu Vilikkunna Vithu
അസീം താന്നിമൂടിന്റെ കവിതകള്‍, നിറഞ്ഞു കിടക്കുന്ന, എന്നും വീണ്ടും നിറഞ്ഞു കൊണ്ടിരിക്കുന്ന, മലയാളകവിതയുടെ താളുകള്‍ക്കിടയില്‍ ഒരൊഴിഞ്ഞ താള്‍ കണ്ടുപിടിക്കാനുള്ള ശ്രമമാണ്. നാടന്‍ രീതിയിലായാലും ക്ലാസ്സിക്കല്‍ രീതിയിലായാലും ഉച്ചത്തില്‍, സൂക്ഷ്മതയെക്കാള്‍ തീക്ഷ്ണതയ്ക്ക് പ്രാധാന്യം നല്‍കി, ഉച്ചരിക്കപ്പെട്ട മുന്‍ തലമുറയിലെ ജനപ്രിയ കവികളില്‍ നിന്ന് മാറിനടക്കാനുള്ള ശ്രമത്തില്‍ അസീം ചെറിയ കാര്യങ്ങളുടെ കവിത കണ്ടെത്തുന്നു, മരത്തിന്റെ, കുന്നിന്റെ, വീടിന്റെ, വിത്തിന്റെ, കാടിന്റെ, കിളിയുടെ, ദൈനംദിനജീവിതത്തിന്റെ പകപ്പുകളുടെ, അഹന്താനാശത്തിന്റെ,സരളവും വിചാരദീപ്തവുമായ കവിത. - കെ സച്ചിദാനന്ദന്‍reviewed by Anonymous
Date Added: Thursday 14 Jan 2021
നല്ല കവിതകളും ഹൃദ്യവും കാവ്യാത്മകവുമായ മുഖവുരയും...
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Sunday 3 Jan 2021
വായിക്കുന്തോറും വിവിധ അർത്ഥ തലങ്ങളുണരുന്ന കവിതകൾ
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Sunday 3 Jan 2021
വായിക്കുന്തോറും വിവിധ അർത്ഥ തലങ്ങളുണരുന്ന കവിതകൾ
Rating:
[5 of 5 Stars!]
Write Your Review about മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് Other InformationThis book has been viewed by users 1353 times