Book Name in English : Mukundhapuranam
ഔദ്യോഗികജീവിതത്തിന്റെ മുഹൂര്‍ത്തങ്ങളെ ആത്മാംശത്തിന്റെ ജാലകങ്ങളിലൂടെ അനാവരണം ചെയ്യുന്ന കഥകള്‍. പോലീസ് ഡിപ്പാര്‍ട്ടൂമെന്റിലെ ജീവിതസന്ദര്‍ഭങ്ങളെ ഭാവനാത്മകമായി അവതരിപ്പിക്കുമ്പോള്‍, ലഭ്യമാകുന്ന രസാനുഭൂതി ഇക്കഥകളെ മനോഹരമാക്കുന്നൂ. ഇലയ്ക്കും മുള്ളിനും കേടുവരാതെ സ്വധര്‍മ്മവും കര്‍മ്മവും നിര്‍വഹിക്കാന്‍ സാധിക്കാത്ത വ്യക്തികളുടെ അവസ്ഥാന്തരങ്ങളുമാണ് ഇക്കഥകള്‍. ഉസ്മാന്റങ്ങാടി, കാലന്റെ കാലക്കേട്, ഗുരുവായൂരപ്പന്റെ സ്വന്തം മുകുന്ദന്‍, ഗോവിന്ദേട്ടന്റെ കോഴി, സത്യമേവ ജയതേ, പണമില്ലാത്തവന്‍ പിണം, വെളുക്കാന്‍ തേച്ചത് പാണ്ടായി, സതീശന്റെ കല്യാണം, അക്കിടിപറ്റിയ മുകുന്ദന്‍പോലീസ് തുടങ്ങിയ കഥകള്‍ ലളിതമായ ഭാഷയില്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു.Write a review on this book!. Write Your Review about മുകുന്ദപുരാണം Other InformationThis book has been viewed by users 112 times