Book Name in English : Mele Kavulu
മധു എന്ന യുവാവിന്റെ ദാരുണമായ അന്ത്യമാണ് ഈ കവിതകള്‍ സമാഹരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ കാലം കുറെ ആയി. പക്ഷേ, മധുവിന്റെ നിഷ്‌കളങ്കമായ മുഖം മായുന്നില്ല. അവന്റെ പെങ്ങന്മാര്‍ അവന് കൊടുക്കാന്‍ ആഹാരവുമായിപ്പോയ ദിവസങ്ങളും അതു കൊടുക്കാന്‍ പറ്റാതെ മടങ്ങിയ വൈകിയ വേളകളും അവര്‍ വിശദീകരിച്ചത് മറക്കാന്‍ ആവുന്നില്ല. ഇരുളും ദുഃഖവും നിറഞ്ഞ കഥനഭാരങ്ങള്‍ ആണവ. അവന്റെ അമ്മ കുറുമ്പ വിഭാഗം. അച്ഛന്‍ മുഡുഗ വിഭാഗം. അവന്‍ കരുത്തുറ്റ ശരീരത്തിനുടമയായിരുന്നു. അങ്ങനെയല്ലാതായി. കാരണം വീട്ടുകാര്‍ക്കും അറിയില്ലത്രേ. ഞങ്ങള്‍ മധുവിനായി ഇത്രയും ചെയ്തു. ഈ കവിതകള്‍ സമാഹരിച്ചു. എഡിറ്റേഴ്‌സ് - എസ് ജോസഫ് , അന്‍വര്‍ അലി , സന്ദീപ് കെ. രാജ്.Write a review on this book!. Write Your Review about മെലെ കാവുളു Other InformationThis book has been viewed by users 864 times