Book Name in English : Mohan Raghavan- Orormappusthakam
ക്ഷണിക്കാതെ വന്നെത്തുന്ന അതിഥികളെപ്പോലെയാണ് ഓര്‍മകള്‍! ചിലവ നമ്മെ നൊമ്പരപ്പെടുത്തും, ആഹ്ലാദിപ്പിക്കും ക്ഷോഭിപ്പിക്കും, നിരാശരാക്കും...! ഇപ്പോള്‍ ഞങ്ങള്‍ക്കിടയിലേക്കു കടന്നുവരുന്ന ഓര്‍മകള്‍ നൊമ്പരപ്പെടുത്തുക മാത്രമാണു ചെയ്തുകൊണ്ടിരിക്കുന്നത്. ആഹ്ലാദിപ്പിച്ചും ചിന്തിപ്പിച്ചും ക്ഷോഭിപ്പിച്ചും വേറിട്ട കാഴ്ചപ്പാടുകള്‍ മാത്രം സമ്മാനിച്ചുകൊണ്ട് കടന്നുപോയ മോഹന്‍ രാഘവന്‍ എന്ന സാധാരണക്കാരന്റെ, നാടകക്കാരന്റെ, സിനിമാക്കാരന്റെ ഒരു ഓര്‍മപ്പുസ്തകമാണിത്. അകാലത്തില്‍ മരിച്ചുപോയ മോഹന്‍ രാഘവന്റെ ആദ്യത്തേതും അവസാനത്തേതുമായ സിനിമയാണ് - ടി.ഡി. ദാസന്‍ Std. VI-B. ഒരു സിനിമ നിര്‍മിച്ച് ഒരായിരം ഓര്‍മകളും തന്ന്, മോഹന്‍ കടന്നുപോയി. മോഹനുവേണ്ടി ഒരോര്‍മപ്പുസ്തകം.
ഒരു സിനിമയുടെ ഉത്പത്തിചരിത്രം, ക്രിയാത്മകപ്രക്രിയയില്‍ പങ്കെടുത്ത ഓരോ ആളുടെയും പക്കല്‍നിന്ന് വായിക്കുക രസകരമാണ്. പുസ്തകത്തിന്റെ രണ്ടാംഭാഗം ടി.ഡി.ദാസന്റെ സൃഷ്ടിയിലുള്‍പ്പെട്ടവരുടെ എഴുത്തുകളാണ്. ഈ സിനിമയും സംവിധായകനും സംഘപ്രവര്‍ത്തനത്തിന്റെ വേറിട്ട ഉദാഹരണങ്ങളാണെന്ന് സംഘാംഗങ്ങളുടെ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു. മലയാള സിനിമാചരിത്രത്തില്‍ ഈ പുസ്തകത്തിന്റെ കരുത്തും അതുതന്നെ!Write a review on this book!. Write Your Review about മോഹന്‍ രാഘവന്‍ - ഒരോര്‍മപ്പുസ്തകം Other InformationThis book has been viewed by users 1013 times