Book Name in English : മൃഗനയനിയിലെ മൂഷികൻ
സ്വപ്നങ്ങളുടെ നഗരമാണ് മുംബൈ. അതിജീവനമാർഗം തേടി ഇവിടെയെത്തുന്ന ആൾക്കൂട്ടത്തിൽ ചുരുക്കം ചിലർ ആഗ്രഹിച്ചതിനെക്കാളേറെ നേടി ജീവിതം ആഘോഷമാക്കുമ്പോൾ, ഇവരിൽ വലിയൊരു പങ്കും മോഹഭംഗങ്ങളെ ഉൾക്കൊണ്ട് ദിവസങ്ങൾ തള്ളിനീക്കുന്നു. സ്വപ്നസാക്ഷാത്ക്കാരം മരീചികയാണെന്ന തിരിച്ചറിവ് ലഭിക്കുമ്പോഴേക്കും ഒരു തിരിച്ചുപോക്ക് അസാധ്യമാണെന്ന യാഥാർഥ്യം ഈ മഹാനഗരത്തിന്റെ പോക്കുവരവുകളുമായി പൊരുത്തപ്പെടാൻ ഏവരെയും പ്രാപ്തരാക്കുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത ഈ നിസ്സംഗതയുടെയും നിർവികാരതയുടെയും ചിത്രങ്ങളാണ് ഇവിടം കർമ്മ മണ്ഡലമാക്കിയ മഹേഷ് വരച്ചുകാണിക്കാൻ ശ്രമിക്കുന്നത്. മുംബൈയിൽ ജീവിക്കുന്നവർക്ക് ഇതിൽ വിവരിക്കുന്ന സംഭവങ്ങൾ സ്വന്തം ജീവിതത്തിൽ നിന്നുള്ള ചില ഏടുകളായി തോന്നിയേക്കാമെങ്കിലും, പുറമെ നിന്ന് നോക്കുന്നവരുടെ മുന്നിൽ ഇവിടെ കാണുന്ന കാഴ്ചകൾ വായനയുടെ പുതിയ ഒരു ലോകം തുറന്നിടും.Write a review on this book!. Write Your Review about Mruganayaniyile Mooshikan Other InformationThis book has been viewed by users 503 times