Book Name in English : Vidilla Njanee resmikale - Sheeba Ameerinte Jeevitham
ഒരുപാട് കനൽവഴികളിലൂടെ നടന്നാണ് ഷീബ ഇന്നത്തെ ഷീബ അമീറായതെന്ന് അവളെ വളരെ അടുത്തുനിന്നു കണ്ട ഒരാൾ എന്ന നിലയിൽ, ഷീബയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നയാൾ എന്ന നിലയിൽ എനിക്കു പറയാൻ കഴിയും. ബാല്യത്തിലെ കുറുമ്പിയായ ഷീബമുതൽ ഇന്നത്തെ സാമൂഹികപ്രവർത്തകയായ ഷീബവരെയുള്ള അവളുടെ പടർച്ചകൾ ഞാനറിയുന്നുണ്ടായിരുന്നു. ഒരു സ്ത്രീക്ക് എത്തപ്പെടാവുന്ന ഉയരങ്ങൾക്കപ്പുറം അവൾ വളർന്നുകഴിഞ്ഞു. ഒട്ടും എളുപ്പമായിരുന്നില്ല അവൾ താണ്ടിയ ദൂരങ്ങൾ എന്ന് ഈ പുസ്‌തകം വായിക്കുമ്പോൾ നിങ്ങൾക്കു ബോധ്യമാകും. വെറും കടലാസുതാളുകളല്ലിത്. ഒരു സ്ത്രീയുടെ സംഭവബഹുലമായ ജീവിതമാണ്.
--അവതാരികയിൽ എം.കെ.സാനു
ഷിബ പ്രബുദ്ധ. മകളുടെ ആയുസ്സിൻ്റെ തോട്ടത്തിൽ രാപകൽ മരണച്ചുളം മുളി മദിച്ച ഇരുൾച്ചുഴലിയോട് ഷീബ അമ്മക്കരുത്തോടെ പോരാടി. ദുരിത ദുർഗ്രഹമായ ദുരന്തക്കുരുക്കിൽ ജീവൻ ദാഹിക്കുന്നത് വിവേക കാരുണ്യങ്ങളുടെ പരിചരണക്കുളിരിനാണെന്നു കണ്ടു. ദുഃഖത്തിൽനിന്ന് ദുഃഖമുക്‌തിയിലേക്ക് അതു ഷീബയ്ക്ക് കർമവഴിയായി. സഹനബന്ധനത്തിൽനിന്ന് സേവന സ്വാതന്ത്ര്യത്തിലേക്കുള്ള ആത്മാർപ്പണവഴി. ഒരു മകളുടെ അമ്മയിൽനിന്ന് ലോകത്തെ രോഗപീഡിതരായ എല്ലാ മക്കളുടെയും അമ്മയിലേക്കുള്ള മാതൃത്വത്തിലെ ആത്മീയാരോഹണത്തിൻ്റെ വഴി.
--കെജിഎസ്Write a review on this book!. Write Your Review about വിടില്ല ഞാനീ രശ്മികളെ -ഷീബ അമീറിന്റെ ജീവിതം Other InformationThis book has been viewed by users 22 times