Book Name in English : Viswamithran
രാമായണ കഥാസന്ദര്‍ഭങ്ങളിലൂടെ രാജര്‍ഷി വിശ്വാമിത്രന്‍റെ സംഭവബഹുലമായ ജീവിതത്തെ അനാവരണം ചെയ്യുന്ന കൃതി. ആദികവി മൗനമായി ധ്വനിപ്പിച്ച മുഹൂര്‍ത്തങ്ങള്‍ക്ക് പുതിയ നിരീക്ഷണങ്ങളും ചിന്തകളും അവതരിപ്പിച്ചുകൊണ്ട് വായനക്കാര്‍ക്ക് നവോന്മേഷം പകരുന്നതോടൊപ്പം സമകാലിക ഭാരതത്തെക്കുറിച്ച് ചിന്തിക്കാനുള്ള പ്രേരണയും ഈ നോവല്‍ നല്‍കുന്നു. കന്യാകുബ്ജത്തിലെ രാജാവായിരുന്ന വിശ്വാമിത്രന്‍,രാജര്‍ഷിയും ബ്രഹ്മര്‍ഷിയുമായി, ചണ്ഡാലനായി മുദ്രകുത്തപ്പെട്ട തൃശങ്കുവിനുവേണ്ടിമാത്രം സ്വര്‍ഗ്ഗം സൃഷ്ടിക്കുന്ന കഥയും, ഹരിശ്ചന്ദ്ര മഹാരാജാവിനെ ചുടലപ്പറയാനായി മാറ്റുന്ന കഥയും വേറിട്ടൊരു വായനാനുഭവമാണ് നല്‍കുന്നത്. ഗൗതമ ശാപത്താല്‍ ശിലയായി മാറിയ അഹല്യയെ അല്ല, ദേവേന്ദ്രനെ ചോദ്യംചെയ്യുന്ന അഹല്യയെയാണ് ഈ നോവലില്‍ അവതരിപ്പിച്ചിട്ടുള്ളത്.Write a review on this book!. Write Your Review about വിശ്വാമിത്രന്‍ Other InformationThis book has been viewed by users 8 times