Book Name in English : Vaikiyo Njan
അച്ഛനെപ്പറ്റി മകൾ എഴുതുമ്പോൾ, ആ വാക്കുകൾക്ക് ഒരു പ്രത്യേക ചാരുതയും ലാളിത്യവും വന്നുചേരും. അത് ഈ ചെറുപുസ്തകത്തിനു തിളക്കമേറ്റുന്നു. വിഷ്ണുവിന്റെ കവിത്വസിദ്ധിയെപ്പറ്റിയോ തിരയടിച്ചിളകുന്ന പാണ്ഡിത്യത്തെക്കുറിച്ചോ ഒന്നുമല്ല അദിതി എന്ന വിശിഷ്ടനാമധാരിണിയായ ഈ മകൾക്കു പറയുവാനുള്ളത്. ഗംഭീരവും അതേസമയം കോമളവും ആദരണീയവുമായ ആ പിതൃവിഗ്രഹത്തെ വാക്കുകളിലൊതുക്കുക അസാധ്യമാണ്. എങ്കിലും ഒരു മകൾക്കാവുന്നിടത്തോളം അദിതി അതു ചെയ്തിരിക്കുന്നു.സുഗതകുമാരികെ.പി. കേശവമേനോൻ, എൻ.വി. കൃഷ്ണവാരിയർ, ഇടശ്ശേരി, വി.കെ. ഗോവിന്ദൻ നായർ, പി. കുഞ്ഞിരാമൻ നായർ, ബഷീർ, ജി.ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, അക്കിത്തം, എം. ലീലാവതി, ഹൃദയകുമാരി, സുഗതകുമാരി, എൻ.എൻ. കക്കാട്, അയ്യപ്പപ്പണിക്കർ, ഒ.എൻ.വി, എൻ.കെ. ദേശം, കെ.വി. രാമകൃഷ്ണൻ, പുലാക്കാട്ട് രവീന്ദ്രൻ, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, ലാറി ബേക്കർ, ശങ്കർ, ഡോ. മുരളീകൃഷ്ണ… തുടങ്ങി മലയാള സാഹിത്യസാംസ്കാരിക രംഗത്തെ പല പ്രമുഖരും ഈ ഓർമകളിൽ കടന്നുവരുന്നു.Write a review on this book!. Write Your Review about വൈകിയോ ഞാൻ Other InformationThis book has been viewed by users 1096 times